റാസല്‍ഖൈമയില്‍ ഇന്നലെ രാത്രി 12 മണിക്കുണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. തൃശൂര്‍ കേച്ചേരി, മണലി സ്വദേശി നൗഷാദ് 28 വയസ്സ്, ഭാര്യ ഷാനി, നാലു വയസ്സുള്ള മകള്‍ റുസ്വാന എന്നിവരാണ് മരിച്ചത്. ബന്ധുക്കളെ നാട്ടിലേക്ക് യാത്രയയച്ച ശേഷം മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടമുണ്ടായത്.
അഹല്യ ഫാര്‍മസി ജീവനക്കാരനായ നൗഷാദ് കഴിഞ്ഞ രണ്ടുവര്‍ഷമായി കുടുംബത്തോടൊപ്പം റാസല്‍ഖൈമയില്‍ കഴിയുകയായിരുന്നു. ആഴ്ചകള്‍ക്കകം നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു നൗഷാദും കുടംബവും.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്