13 August 2008

മനാമ ലേബര്‍ ക്യാമ്പില്‍ വച്ച് മരിച്ചു



ഗുജറാത്തിലെ സൂററ്റ് സ്വദേശിയായ ദീരു ഭായ് പട്ടേല്‍ ഹൃദയസ്തംഭനം മൂലം ഇന്നലെ രാത്രി മനാമ ലേബര്‍ ക്യാമ്പില്‍ മരിച്ചു. 52 വയസ്സായിരുന്നു.


രാത്രി ഒമ്പതു മണിക്ക് നെഞ്ചുവേദനയെ തുടര്‍ന്ന് കൂടെ ഉണ്ടായിരുന്നവരോട് ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പറഞ്ഞെങ്കിലും വാഹന സൌകര്യങ്ങള്‍ ഉള്ള സ്ഥലത്തായിരുന്നില്ല കമ്പനിയുടെ ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. എന്നിരുന്നാലും കമ്പനിയിലെ സെക്യൂരിറ്റിയെ വിളിച്ച് വാഹനം ആവശ്യപ്പെട്ടെങ്കിലും അവരത് കാര്യമാക്കിയില്ലെന്ന് ആക്ഷേപമുണ്ട്. ഏകദേശം 2 മണിക്കൂറിന് ശേഷമാണ് ഹോസ്പിറ്റലില്‍ എത്തിക്കാന്‍ സാധിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഇരുപത് മിനുട്ടെങ്കിലും നേരത്തെ എത്തിയിരുന്നെങ്കിലും രക്ഷിക്കാമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്.


ബഹറൈനിലെ പ്രശസ്തമായ ഷാനാസ്സ് മിഡിലീസ്റ്റ് (Shaw Nass Middle East W.L.L) എന്ന കമ്പനിയിലെ എഞ്ചിനീയറിങ്ങി ഡിപ്പാര്‍ട്ട്മെന്റിലെ ജീവനക്കാരനായിരുന്നു. ഭാര്യയും മൂന്ന് മക്കളും നാട്ടിലാണ്. 13 വര്‍ഷക്കാലമായി ഇതേ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്