16 September 2008

വാഹനമിടിച്ച് ഷാര്‍ജയില്‍ പത്തു വയസ്സുകാരന്‍ മരിച്ചു

ഷാര്‍ജയില്‍ വാഹനമിടിച്ച് മലയാളി വിദ്യാര്‍ത്ഥിയായ 10 വയസ്സുകാരന്‍ മരിച്ചു. യു.എ.ഇ എക്സ്ചേഞ്ഞ്ച് റീജ്യണല്‍ മാനേജരും, തിരുവല്ല സ്വദേശിയുമായ വര്‍ഗ്ഗീസ് പി. മാത്യുവിന്റെ മകന്‍ റിക്കി മാത്യുവാണ് മരിച്ചത്. ദുബായ് ഖിസൈസ് ഡി.പി.എസ്. സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ വൈകുന്നേരം ട്യൂഷനായി, ബുഹൈറ കോര്‍ണീഷിലൂടെ പോകുമ്പോള്‍, മികസര്‍ വണ്ടി ഇടിക്കുകയായിരുന്നു. യെമ ആനി മാത്യുവാണ് അമ്മ. സഹോദരി റെമി മാത്യു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്