അബുദാബി ബദാസായിദിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം കോക്കൂര്‍ കൊയ്യാക്കോട്ടില്‍ അബൂബക്കറിന്‍റെ മകന്‍ നസീറാണ് മരിച്ചത്. 26 വയസായിരുന്നു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ കൊടുവള്ളി സ്വദേശി ഫൈസലിന്‍റെ പരിക്ക് ഗുരുതരമാണ്. സംസ്ക്കാരം നാട്ടില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്