കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിലെ പൌര പ്രമുഖനും ബാവിക്കര ജുമുഅത്ത് പള്ളി പരിപാലകനും 50 വര്‍ഷത്തോളം ബാവിക്കര ജുമു അത്ത് പള്ളി മുക്ക്രിയുമായിരുന്ന ബാവിക്കര ബി.അബ്ദുല്‍ റഹ്മാന്‍ ഹാജി (70) നിര്യാതനായി. ബാവിക്കരയിലെ സ്വവസതിയില്‍ വെച്ചായിരുന്നു.അന്ത്യം. തളങ്കരയിലെ സൈനബി ഹജ്ജുമ്മയാണ് ഭാര്യ, പരേതനായ മുക്ക്രി അബ്ദുല്‍ ഖാദറാണ് പിതാവ്. ഷാര്‍ജയില്‍ ജോലി ചെയ്യു ഉനൈസ്, സുഹ്‌റ, ഹാജറ, സഫിയ, മൈമൂന, റംല, എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: മുക്രി അഹമ്മദ് ഹാജി, മുക്രി ഉമ്മര്‍, മുക്രി ഹമീദ് മൌലവി. ഖബറടക്കം ബാവിക്കര ജുമു അത്ത് പള്ളി ഖബര്‍ സ്ഥാനില്‍ നടന്നു. ബാവിക്കര മുക്ക്രി അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ നിര്യാണത്തില്‍ ആലൂര്‍ ടി. എ. മഹ്മൂദ് ഹാജി അനുശോചനം രേഖപ്പെടുത്തി. മുക്ക്രി ഹാജി നാടിനും പള്ളിക്കും വേണ്ടി ചെയ്ത സേവനം നിസ്തുലവും ജന മനസ്സുകളില്‍ എന്നും ഓര്‍മ്മിക്ക പ്പെടുന്നതുമാണെന്ന് ദുബായില്‍ നിന്ന് അയച്ച അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിറത്തിനു് പ്രാര്‍ത്ഥിക്കാനും ആലൂറ്‍ അഭ്യര്‍ത്ഥിച്ചു. മരണ വീട് നമ്പര് : +04994 250361
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്