ദുബായില്‍ മൂന്ന് മലയാളികള്‍ ശ്വാസം മുട്ടി മരിച്ചു. ദുബായിലെ ഒരു ഇലക്ട്രോ മെക്കാനിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന പാലക്കാട് കുത്തന്നൂര്‍ ഭവദാസ്ശിവരാമന്‍ (31), കൊല്ലം ആശ്രാമം സ്വദേശി മോഹന്‍ സഹദേവന്‍ (41), കൊല്ലം പ്രയാര്‍ പാണ്ടനാട് സാജന്‍ ജോണ്‍ (25) എന്നിവരാണ് മരിച്ചത്. ദുബായ് ഖവാനീജിലെ ഒരു സ്ഥാപനത്തില്‍ വൈദ്യുതി സംബന്ധമായ ജോലിക്ക് ശേഷം ഇവര്‍ ജനറേറ്റര്‍ ഓഫ് ചെയ്യാതെ മുറിയില്‍ കിടന്നുറങ്ങിയതാണ് അപകട കാരണമെന്നാണ് സൂചന. മൃതദേഹങ്ങള്‍ ഖിസൈസിലെ പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്