10 May 2009

കറുപ്പം വീട്ടില്‍ പൂണത്ത് ഹംസ ഹാജി

ബ്ലാങ്ങാട് ജുമാഅത്ത് പള്ളിക്കമ്മിറ്റി മുന്‍ പ്രസിഡന്‍റ് കറുപ്പം വീട്ടില്‍ പൂണത്ത് ഹംസ ഹാജി (80) അന്തരിച്ചു.

ഇന്ന് (ഞായര്‍) ഉച്ചക്ക് സ്വവസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ കുറച്ചു കാലങ്ങളായി കിടപ്പിലായിരുന്നു. ഖബറടക്കം ബ്ലാങ്ങാട് പള്ളി ഖബര്‍സ്ഥാനില്‍ ഇന്നു വൈകീട്ട് നടക്കും.

സഫിയ, ഷംസുദ്ദീന്‍, മുസ്തഫ, ഹാരിഫ്(മസ്കറ്റ്)എന്നിവര്‍ മക്കളാണ്. ചാവക്കാട് സെന്‍റ്റില്‍ സഫീര്‍ സ്വിച്ച് ബോഡ് & ഫാബ്രിക്കേഷന്‍ എന്ന സ്ഥാപനം നടത്തുന്ന ഉമ്മര്‍ മരു മകനാണ്. അബു ദാബി ബ്ലാങ്ങാട് മഹല്ല് അസ്സോസിയേഷന്‍ പ്രസിഡന്‍റ്
(ഇന്‍ഡ്യന്‍ ഇസ്ലാഹി സ്കൂള്‍ അദ്ധ്യാപകന്‍) മുഹമ്മദ് ഷറീഫ് സഹോദര പുത്രനാണ്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്