ദുബായ് ഷേഖ് സായിദ് റോഡില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് സൗദി സ്വദേശികള്‍ മരിച്ചു. വാഹനമോടിച്ച സൗദി പൗരനും അദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയുമാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന ഒരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഈ വാഹനത്തില്‍ ആരും ഉണ്ടായിരുന്നില്ല. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്