01 July 2009

മര്‍മൂലില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

സലാലയ്ക്ക് അടുത്ത് മര്‍മൂലില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴ് മണപ്പൂര്‍ സ്വദേശി കുറ്റിക്കാടില്‍ നസീമുദ്ദീന്‍ ആണ് മരിച്ചത്. 50 വയസായിരുന്നു. മെറീജയാണ് ഭാര്യ. ഇജാഖാന്‍, സല്‍ജമോള്‍ എന്നിവരാണ് മക്കള്‍. നസീമുദ്ദീന്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. 27 വര്‍ഷമായി സലാലയിലുള്ള ഇദ്ദേഹം ബി.എ.കെ കമ്പനിയിലെ സെയില്‍സ്മാനായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്