22 September 2009

ആദൂര്‍ ഉമ്പു തങ്ങളുടെ ഭാര്യ ശരീഫ നബീസ ബീവി

ആദൂര്‍ : എളമരം കൊന്നാര സയ്യിദ്‌ കുഞ്ഞി ക്കോയ തങ്ങളുടെ മകളും പണ്ഡിതനും സൂഫീ വര്യനുമായ ആദൂര്‍ സയ്യിദ്‌ ടി. വി. ഉമ്പു തങ്ങളുടെ ഭാര്യയുമായ മഞ്ഞം പാറയിലെ സയ്യിദത്ത്‌ ശരീഫ നബീസ ബീവി (70) നിര്യാതയായി.
 
സമസ്ത കേരള ജം ഇയ്യത്തുല് ഉലമ പ്രസിഡണ്ട് താജുല്‍ ഉലമാ ഉള്ളാള്‍ സയ്യിദ്‌ അബ്ദുല്‍ റഹ്മാന്‍ കുഞ്ഞി ക്കോയ തങ്ങളുടെ സഹോദരി പുത്രിയാണ്.
 
മക്കള്‍ : ഉമൈബ ബീവി, സയ്യിദ്‌ കുഞ്ഞി ക്കോയ തങ്ങള്‍, ഹക്കീം തങ്ങള്‍, സുഹ്റ ബീവി, സുമയ്യ ബീവി. മരുമക്കള്‍ സയ്യിദ്‌ മുഹമ്മദ്‌ തങ്ങള്‍ മൊഗ്രാല്‍ (ഖാസി പൈക്ക), സിറാജ് തങ്ങള്‍ പൈവളിക, ടി. വി. യാഹ്യ തങ്ങള്‍ ആദൂര്‍.
 
ആലൂര്‍ സയ്യിദ്‌ കെ. സി. മുഹമ്മദ്‌ കുഞ്ഞി തങ്ങള്‍, സയ്യിദ്‌ ചെറു കുഞ്ഞി തങ്ങള്‍ (മുദര്‍രിസ്‌ ഉള്ളാള്‍), ശരീഫ കുഞ്ഞി ബീവി (കൊന്നാര), ശരീഫ ആറ്റ ബീവി (നെല്ലാര ), എന്നിവര്‍ സഹോദരങ്ങളാണ്.
 
പരേതക്ക് വേണ്ടി മയ്യിത്ത്‌ നിസ്കരിക്കാന്‍ ബോവിക്കാനം ബുഖാരിയ്യ ഇസ്ലാമിക്‌ കോംപ്ലക്സ്‌ ചെയര്‍മാന്‍ സയ്യിദ്‌ കെ. സി. ആറ്റക്കോയ തങ്ങള്‍, ആലൂര്‍ സയ്യിദ്‌ കെ. സി. കുഞ്ഞി തങ്ങള്‍, ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
 
- ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി
 
 

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്