10 December 2009

അസ്ലം കൊച്ചുകലുങ്കിന്റെ ഭാര്യയും, മകളും വാഹനാപകടത്തില്‍ മരിച്ചു

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ അമ്മയും മകളും മരിച്ചു. കൊല്ലം ജില്ലയിലെ മടത്തറ, കൊച്ചുകലുങ്ക് സ്വദേശി തനിമയില്‍ അസ്ലം കൊച്ചുകലുങ്കിന്‍റെ ഭാര്യ ഷീജയും 11 വയസ്സുള്ള മകള്‍ ഹസ്നയുമാണ് മരിച്ചത്. മൂത്ത മകള്‍ തസ്നിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നാട്ടിലേക്ക് വരാന്‍ ബുറൈദയില്‍ നിന്നും റിയാദ് വിമാനത്താവളത്തിലേക്ക് വരുംവഴി മജ്മയില്‍ വച്ചാണ് അപകടമുണ്ടായത്. ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ടറാണ് അസ്ലം കൊച്ചുകലുങ്ക്.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്