08 July 2008

ദുബായില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തലശ്ശേരി മട്ടാമ്പുറം സ്വദേശി മുക്രിക്കണ്ടി ഉസ്മാന്‍ കുട്ടിയാണ് മരിച്ചത്. 44 വയസ്സായിരുന്നു.

ദുബായ് മെട്രോ പ്രോജക്ട് ഡ്രൈവറായിരുന്ന ഉസ്മാന്‍ കുട്ടിയുടെ വാഹനത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഷെയ്ഖ് സായിദ് റോഡില്‍ വച്ച് അമിത വേഗതയില്‍ വന്ന ഹമ്മര്‍ ഇടിക്കുകയായിരുന്നു. നാലു ദിവസമായി അബോധാവസ്ഥയിലായിരുന്ന ഉസ്മാന്‍ കുട്ടി ഇന്നലെ രാത്രി ഏഴു മണിക്ക് ദുബായ് മക്തൂം ആശുപത്രിയിലാണ് മരിച്ചത്. ഖബറടക്കം പിന്നീട് നാട്ടില്‍ നടക്കും.

ഫൗസിയയാണ് ഭാര്യ. ഹുസ്ന, ഫിദ, മുഹമ്മദ് ഫാജര്‍ എന്നിവര്‍ മക്കളാണ്.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്