ഷാര്‍ജയില്‍ മലയാളി ബാലന്‍ കുത്തേറ്റ് മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ നാരായണമംഗലം മണികണ്ഠവിലാസത്തില്‍ മണികണ്ഠദാസിന്‍റെ മകന്‍ വിഷ്ണു എന്ന മാനസ് ആണ് മരിച്ചത്. 14 വയസായിരുന്നു. പിതാവ് മണികണ്ഠദാസ്, അമ്മ വത്സല എന്നിവര്‍ക്കും കുത്തേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വത്സലയുടെ സഹോദരി പുത്രന്‍ ആറന്മുള ഇടശേരിമല ചെറുതോട്ടത്തില്‍ ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. തൊഴില്‍ ലഭിക്കാത്തത് മൂലമുള്ള മാനസിക വിഭ്രാന്തിമൂലമാണ് പ്രതി മൂന്ന് പേരേയും ആക്രമിച്ചതെന്ന് സംശയിക്കുന്നു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്