10 February 2009

ദുബായില്‍ വാഹന അപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

ദുബായ് അലൈന്‍ റോഡില്‍ ലെഹബാബിന് സമീപം ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ നാല് മലയാളികള്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണൂര്‍ കാപ്പാട് തിലാനൂര്‍ പറമ്പത്ത് മൈലാഞ്ചി അബ്ദുറഹ്മാന്‍റെ മകന്‍ ഷിഹാബുദ്ദീന്‍ (30), കൊല്ലം പരവൂര്‍ കോങ്ങല്‍ ഹൈദ്രോസിന്‍റെ മകന്‍ ജാഫറുദ്ദീന്‍ (54), കൊടുങ്ങല്ലൂര്‍ കൂളിമുട്ടം ഉണ്ണിയമ്പാട്ട് അബ്ദുല്‍ ഖാദറിന്‍റെ മകന്‍ അഷ്റഫ് (38) , കൊടുങ്ങല്ലൂര്‍ മേത്തല മണ്ണാര്‍ വീട്ടില്‍ സെയ്ദു മുഹമ്മദിന്‍രെ മകന്‍ ഷിഹാബ് (26) എന്നിവരാണ് മരിച്ചത്.




കാസര്‍ക്കോട് സ്വദേശികളായ മുരളീധരന്‍, അന്‍വര്‍, ശശിധരന്‍ എന്നിവരടക്കമുള്ള പരിക്കേറ്റവര്‍ ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്.




ദുബായ് ജബല്‍ അലിയിലെ ഇന്‍വസ്റ്റ് മെന്‍റ് പാര്‍ക്കിലെ അല്‍ മുഖദ്ദം കമ്പനി ജീവനക്കാരാണ് മരിച്ചവരെല്ലാം. അലൈനിലെ കമ്പനി താമസ സ്ഥലത്ത് നിന്ന് രാവിലെ ജോലി സ്ഥലത്തേക്ക് പുറപ്പെട്ടവരാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ബസിന് പിറകില്‍ കാര്‍ വന്നിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡിന് നടുവിലെ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.




മൃതദേഹങ്ങള്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്