18 April 2009

അറക്കല്‍ മുഹമ്മദ് മോന്‍, മേച്ചേരിപ്പടി ഹംസ

അബുദാബി: അബുദാബി റുവൈസില്‍ രണ്ടു പേര്‍ കുത്തേറ്റു മരിച്ചു. ചാവക്കാട് കടപ്പുറം കറുകമാട് സ്വദേശി അറക്കല്‍ മുഹമ്മദ് മോന്‍ 47, വെങ്കിടങ്ങ് മേച്ചേരിപ്പടി സ്വദേശി ഹംസ 55 എന്നിവര്‍ ആണ് മരണപ്പെട്ടത്. ഒരേ മുറിയില്‍ താമസിക്കുന്ന ഇവരുടെ മൃതദേഹം വ്യാഴാഴ്‌ച വൈകീട്ടാണ്‌ കണ്ടെത്തിയത്‌. 30 വര്‍ഷമായി ഹംസ റുവൈസില്‍ പച്ചക്കറി ക്കട നടത്തി വരികയാണ്‌. മുഹമ്മദ്‌ മോന്‍ റുവൈസില്‍ എത്തിയത്‌ നാലു മാസം മുമ്പാണ്‌. കട തുറക്കാത്തതു കണ്ടപ്പോള്‍ പാകിസ്‌താനിയായ സുഹൃത്ത്‌ താമസ സ്ഥലത്ത്‌ പോയി നോക്കിയെന്നും അപ്പോഴാണ്‌ ഇരുവരും മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്നത്‌ കണ്ടതെന്നുമാണ്‌ വിവരം. മൃതദേഹങ്ങള്‍ റുവൈസിലെ ആസ്‌പത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ജുമേരിയയാണ്‌ മുഹമ്മദ്‌ മോന്റെ ഭാര്യ. മക്കള്‍: ഫഹദ്‌, ഫര്‍ഹാന്‍, ഹര്‍ഷാദ്‌, ഹസ്‌ന. ഷൈലജയാണ്‌ ഹംസയുടെ ഭാര്യ. മക്കള്‍: മുബാറക്ക്‌, ഹാഷിം, ഖലീല്‍, ഹബീബ്‌.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്