ദുബായ് കെ. എം. സി. സി., വായനക്കൂട്ടം, സര്‍ഗ്ഗ ധാര എന്നീ സംഘടനകളുടെ സജീവ പ്രവര്‍ത്തകനും കവിയുമായ അബ്ദുള്ള ക്കുട്ടി ചേറ്റുവയുടെ പിതാവ് എന്‍. പി. കുഞ്ഞു മുഹമ്മദ് ഹാജി (68) മരണമടഞ്ഞു. ചേറ്റുവ പാലത്തിനു സമീപം ഇന്നലെ രാത്രി ഉണ്ടായ വാഹന അപകടത്തില്‍ ആയിരുന്നു മരണം സംഭവിച്ചത്. മത പണ്ഡിതനും ചേറ്റുവ ഖത്തീബും ആയിരുന്ന ആലി മുസ്ല്യാരുടെ മരുമകനും പി. കെ. ഹമീദ് സാഹിബിന്റെ മകനും ആയ എന്‍. പി. കുഞ്ഞു മുഹമ്മദ് ദീര്‍ഘ കാലം ദുബായില്‍ ബിസിനസ് ചെയ്തിരുന്നു. ഏക മകന്‍ ആണ് അബ്ദുള്ള കുട്ടി. ദുബായ് കെ. എം. സി. സി. വൈസ് പ്രസിഡണ്ട് ഉബൈദ് ചേറ്റുവ അദ്ദേഹത്തിന്റെ അളിയനാണ്. അബ്ദുസ്സലാം, സഫൂറ എന്നീ സഹോദരങ്ങള്‍ ഉണ്ട്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്