07 June 2009

ചാവക്കാട് പുത്തന്‍ പുരയില്‍ അഷറഫ് ഷാ

ചാവക്കാട് കടപ്പുറം ആശുപത്രിപടിക്ക് സമീപം താമസിക്കുന്ന പരേതനായ പുത്തന്‍ പുരയില്‍ ബീരുണ്ണിയുടെ മകന്‍ അഷറഫ് ഷാ (41) മസ്ക്കറ്റില്‍ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരേതയാ‍യ എടശ്ശേരി നഫീസ മാതവും, മന്ദലാംകുന്ന് സ്വദേശി റഹ്മത്ത് ഭാര്യയുമാണ്. നാല് മക്കളുണ്ട്. ഔദ്യോഗിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യത്ത് നാട്ടില്‍ ഖബറടക്കുമെന്ന് റിയാദിലുള്ള സഹോദരീ പുത്രന്‍ ഇഖബാല്‍ പറഞ്ഞു. അബൂദാബിയിലുള്ള മുഹമൂദ്ഷാ ഏക സഹോദരനും പൂവി, ഷരീഫ, സുബൈദ, പരേതരായ മുംതാസ്, ഫാത്തിമ എന്നിവര്‍ സഹോദരിമാരുമാണ്.
 
- ദാവൂദ് ഷാ

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്