06 July 2009

ഒരേ പേരുള്ള സുഹൃത്തുക്കള്‍ ഒരേ ദിവസം മരിച്ചു

കുറ്റ്യാടി : ഒരേ പേരുള്ള സുഹൃത്തുക്കളായ അയല്‍വാസികള്‍ ഒരേ ദിവസം മരിച്ചു. ഇരുവരും സമ പ്രായക്കാരുമാണ്‌. കുറ്റിയാടിക്കടുത്ത അടുക്കത്തെ കാവില്‍ സൂപ്പിയും (62) നടുക്കണ്ടിയില്‍ സൂപ്പിയും (62) ആണ്‌ മരിച്ചത്‌. ഇരുവരും വൈകിട്ട്‌ ഒരേ സമയത്താണ്‌ മരിച്ചത്‌. ഇരുവരും അസുഖത്തെത്തുടര്‍ന്ന്‌ ചികിത്സയിലിരിക്കേ കുറ്റിയാടിയിലെ സ്വകാര്യ ആസ്‌പത്രികളിലാണ്‌ മരിച്ചത്‌.
 
കുന്നശ്ശേരി സര്‍ക്കാര്‍ എല്‍. പി. സ്‌കൂളില്‍നിന്ന്‌ വിരമിച്ച അധ്യാപകനാണ്‌ കാവില്‍ സൂപ്പി. കാവില്‍ സൂപ്പിയുടെ ഭാര്യ സൈനബ. മക്കള്‍: സുലൈമാന്‍, സഖരിയ (ദുബായ്‌), സലാഹുദ്ദീന്‍, സല്‍മ, സുഹ്‌ന. മരുമക്കള്‍: മുഹ്‌യുദ്ദീന്‍ പാലച്ചുവട്‌ (ഖത്തര്‍), നബീന്‍, നജില, ഷമിന, അസ്‌മിന.
 
നടുക്കണ്ടി സൂപ്പിയുടെ ഭാര്യ മാമി. മക്കള്‍: നൗഷാദ്‌ (ദുബായ്‌), തസ്‌നീന. മരുമക്കള്‍: ഇസ്‌മായില്‍, അഫ്‌സത്ത്‌.
 
ഇരുവരുടെയും ഖബറടക്കം മരുതോങ്കര ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ ഒന്നിച്ചു തന്നെ നടത്തി.
 
- ദാവൂദ് ഷാ
 
 

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്