11 August 2009

ഷാര്‍ജ കെ.എം ട്രേഡിംഗിലെ ജീവനക്കാരനായ അഷ്റഫ്

മസ്തിഷ്ക്ക ആഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ഷാര്‍ജയില്‍ മരിച്ചു. ഷാര്‍ജ കെ.എം ട്രേഡിംഗിലെ ജീവനക്കാരനായ അഷ്റഫ് ആണ് മരിച്ചത്. 32 വയസായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഷാര്‍ജയില്‍ ജോലി ചെയ്യുന്ന അഷ്റഫ് പൊന്നാനി തുറത്തപ്പറമ്പില്‍ കുട്ടി ഉമ്മറിന്‍റെ മകനാണ്. സുഹൈറയാണ് ഭാര്യ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷാര്‍ജ കുവൈറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്