
ചാവക്കാട് : ബൈക്കില്‍ ഓട്ടോ ഇടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രികന്‍ റ്റാറ്റാ സുമോ കയറി മരിച്ചു. ചാവക്കാട് തിരുവത്ര പടിഞ്ഞാറെ പുരക്കല്‍ സുലൈമാന്റെ മകന്‍ ഹംസ (41) യാണ് മരിച്ചത്. ഇന്ന്‍ രാവിലെ 9.30 ഓടെ കുന്നംകുളം പാരേംബാടം കുരിശിനു സമിപത്ത് വച്ചായിരുന്നു അപകടം. ബൈക്കില്‍ പോവുകയായിരുന്ന ഹംസ ബൈക്കില്‍ ഓട്ടോ ഇടിച്ചതിനെ തുടര്‍ന്ന്‍ റോഡിലേക്ക് തെറിച്ചു വിഴുകയായിരുന്നു. ഉടനെ പുറകില്‍ വന്ന റ്റാറ്റാ സുമോ ശരീരത്തിലൂടെ കയറി യിറങ്ങുക യായിരുന്നു. ഭാര്യ : സുഹറ. മക്കള്‍ : ഫഹദ് (ദുബൈ), ജാബിര്‍ (അബുദാബി), ഫര്ഹാന, ബിന്ഷ.
-
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്