13 October 2009

സൌദി അപകടം; കുട്ടികളുടെ സംസ്ക്കാരം ഇന്ന്

കഴിഞ്ഞ ദിവസം മക്കയില്‍ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ച രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്ക്കരിക്കും. രാവിലെ മക്കയിലാണ് സംസ്ക്കാരം നടക്കുക. നിലമ്പൂര്‍ വടപുറം ഇല്ലിക്കല്‍ നൗഷാദിന്‍റെ മക്കളായ മിഷാല്‍, ഫാത്തിമ എന്നിവരാണ് ജിദ്ദയില്‍ നിന്നും ത്വാഇഫിലേക്കുള്ള യാത്രാമദ്ധ്യേ ഉണ്ടായ അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ നൗഷാദിന്‍റെ ഭാര്യ ഷക്കീലയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്