14 October 2009

വാഹനമിടിച്ച്തിരൂര്‍ സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു.

റോഡരികില്‍ സംസാരിച്ച് നില്‍ക്കവേ നിയന്ത്രണം വിട്ട് പാഞ്ഞുവന്ന വാഹനമിടിച്ച്തിരൂര്‍ സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു. തിരൂര്‍ കട്ടച്ചിറ വാണിഭപീടിയേക്കല്‍ മുഹമ്മദ് ഹനീഫയാണ് മരിച്ചത്. 40 വയസായിരുന്നു.

കഫറ്റീരിയ ജീവനക്കാരനാണ്. റഹ്മത്തുന്നീസയാണ് ഭാര്യ. മാജിദ, ഫാരിസ്, ഹാജിന എന്നിവരാണ് മക്കള്‍. നാല് വര്‍ഷമായി റാസല്‍ഖൈമയില്‍ ഉള്ള ഇദ്ദേഹം രണ്ടാഴ്ച മുമ്പാണ് നാട്ടില്‍ പോയി തിരിച്ചെത്തിയത്.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്