ദുബായില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. പന്തളം പനച്ചവിളയില്‍ കടക്കാട് നജീബ് ബിന്‍ ഫസലുദ്ദീന്‍ ആണ് മരിച്ചത്. 34 വയസായിരുന്നു. ദുബായിലെ ഒരു കമ്പനിയില്‍ ഇലക്ട്രിക്കല്‍ ഡിസൈനര്‍ ആയിരുന്നു. ഇന്ന് രാവിലെ ഓഫീസില്‍ വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. സബിതയാണ് ഭാര്യ. ആലിയ, ഹഫീഫ എന്നിവരാണ് മക്കള്‍.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്