26 August 2008

പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു.

അജ്മാന്‍ കരാമയിലെ ഒരു വില്ലയിലുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. കൊല്ലം ചിതറ സ്വദേശി സിദ്ധീഖ് എന്ന് വിളിക്കുന്ന സക്കീര്‍കുട്ടിയാണ് മരിച്ചത്.

27 വയസായിരുന്നു. ഇതോടെ ഈ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. എടപ്പാള്‍ സ്വദേശി തലമുണ്ട ആശാരിപുരക്കല്‍ മാധവന്‍ (58) പരപ്പനങ്ങാടി സ്വദേശികളായ കളംപറമ്പത്ത് പ്രമോദ് (26), തറയില്‍ സജീഷ് (27) എന്നിവര്‍ സംഭവ ദിവസം തന്നെ മരിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ താമസിക്കുന്ന വില്ലയ്ക്ക് തീപിടിച്ചത്. പൊള്ളലേറ്റ പരപ്പനങ്ങാടി സ്വദേശികളായ തത്തറക്കല്‍ മനോജ് കുമാര്‍, കോട്ടയില്‍ വീട്ടില്‍ നിഷാന്ത് എന്നിവര്‍ ആശുപത്രി വിട്ടു. അജ്മാനില്‍ ട്രേഡിംഗ് ബിസിനസ് നടത്തുകയായിരുന്നു സക്കീര്‍ കുട്ടി.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്