18 February 2009

സൌദിയില്‍ വാഹനാപകടത്തില്‍ 2 മലയാളികള്‍ മരിച്ചു

സൗദിയിലെ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് മലയാളികള്‍ മരിച്ചു. അബ് ഖൈഖില്‍ വാന്‍ മറിഞ്ഞ് മലപ്പുറം തിരൂര്‍ ഓമപ്പുഴ നാരക്കടവ് മുഹമ്മദ് അലി മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ജുബൈല്‍-ദമാം ഹൈവേയില്‍ ഉണ്ടായ രണ്ടാമത്തെ അപകടത്തില്‍ മലപ്പുറം മങ്കട സ്വദേശി തച്ചമ്പത്ത് അബ്ദുല്‍ റഷീദ് മരിച്ചു. ഇദ്ദേഹം ഓടിച്ചിരുന്ന കാറിന്‍റെ ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. റഷീദിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്