29 March 2009

അലൈനില്‍ മലയാളി അടക്കം രണ്ട് പേര്‍ മരിച്ചു.

അലൈനില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ ഒരു മലയാളി അടക്കം രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മലപ്പുറം എടരിക്കോട്, ക്ലാരി, പണിക്കര്‍പടി കുളത്തുമാട്ടില്‍ മൊയ്തീന്‍കുട്ടിയും സിറിയക്കാരനായ എഞ്ചീനീയര്‍ ബസാംമുമാണ് മരിച്ചത്. ഡ്രെയിനേജ് മെക്കാനിക്കല്‍ ജോലിക്കാരായ ഇവര്‍
വേസ്റ്റ് വാട്ടര്‍ ഗട്ടറില്‍ നിന്നുള്ള വാതകം ശ്വസിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനമായില്ല. ഇന്ന് വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. അലി സയ്യിദ് എന്ന ഈജിപ്റ്റുകാരന്‍ പരിക്കുകളോടെ അലൈന്‍ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഫൗസിയയാണ്36 വയസുള്ള മൊയ്തീന്‍ കുട്ടിയുടെ ഭാര്യ. രണ്ട് മക്കളുണ്ട്. കഴിഞ്ഞ 13 വര്‍ഷമായി അലൈനില്‍ ജോലിക്കാരനാണ്.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്