26 May 2009

മുഹമ്മദ്‌ റഫീക്ക്‌ ചാവക്കാട്

muhammad-refeeqചാവക്കാട് ആശുപത്രി പ്പടിക്ക് സമീപം അനു ഗ്യാസ്‌ ഏജന്‍സിക്ക് അടുത്ത് താമസിക്കുന്ന നാലകത്ത് ഹംസയുടെ മകന്‍ മുഹമ്മദ്‌ റഫീക്ക്‌ (39), ഇന്ന് (ചൊവ്വ) പുലര്‍ച്ചെ ഷാര്‍ജയില്‍ വെച്ച് മരണപ്പെട്ടു. ദുബായ്‌ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ കുഞ്ഞു മോള്‍. മൂന്നു ആണ്മക്കളും ഒരു പെണ്‍കുട്ടിയും ഉണ്ട്. കുടുംബ സമേതം ഷാര്‍ജ യിലായിരുന്നു. റാനൂഫ്‌ , റാനീഷ്‌ എന്നിവര്‍ സഹോദരങ്ങള്‍ ആണ്. ഖബറടക്കം നാട്ടില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ചാവക്കാട് എം. ആര്‍. ആര്‍. എം. ഹൈസ്കൂളിലും, കുന്നംകുളം യൂനിക്‌ കോളേജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മുഹമ്മദ്‌ റഫീക്ക്‌, പതിനഞ്ചു വര്‍ഷത്തോളമായി ദുബായില്‍ ആയിരുന്നു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്