ഖത്തര്‍ തീരത്തുണ്ടായ കപ്പലപകടത്തില്‍ കാണാതായവരില്‍ 19 പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. വെള്ളത്തില്‍ നിന്നും ഉയര്‍ത്തിയ കപ്പലിനകത്ത് നിന്നാണ് ഈ മൃതദേഹങ്ങള്‍ ലഭിച്ചത്. ഇതോടെ അപകടത്തില്‍ കാണാതായ മുപ്പത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതില്‍ 24 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തില്‍ മരിച്ച മലയാളിയായ മലപ്പുറം സ്വദേശി മൊയ്തുണ്ണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. എന്നാല്‍ മറ്റൊരു മലയാളിയായ രഘുനാഥിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നതായി ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്