20 October 2009

ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു

കഴിഞ്ഞ ആഴ്ച മക്കയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു. നിലമ്പൂര്‍ വടപുറം സ്വദേശി ഇല്ലിക്കല്‍ നൗഷാദിന്‍റെ ഭാര്യ ഷക്കീലയാണ് മരിച്ചത്. ഇതോടെ ഈ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഷക്കീലയുടെ മക്കളായ മിഷീല്‍, ഫാത്തിമ എന്നിവര്‍ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്