ചാവക്കാട്: പ്രതിരോധ മരുന്ന് കഴിച്ച് ആശുപത്രി യിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കടപ്പുറം കറുകമാട് ജുമാഅത്ത് പള്ളിക്ക് കിഴക്ക് വശം നാലകത്ത് ചാപ്പറമ്പ് മുഹമ്മദിന്റെ മകള്‍ മുബീന (14) യാണ് മരിച്ചത്. മുബീന ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് സ്ക്കൂളില്‍ 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ ദിവസം സ്കൂളില്‍ നലകിയ മന്ത് രോഗ നിവാരണ ഗുളികയോടൊപ്പം നല്‍കിയ വിരയുടെ ഗുളിക കഴിച്ചതാണ് കുട്ടിയെ ആശുപത്രി യിലാക്കാന്‍ കാരണമായത്. ആ ഗുളിക കുട്ടിക്ക് കഴിക്കാന്‍ പാടില്ലാത്ത തായിരുന്നു. മരുന്നു കൊടുക്കുന്ന സമത്ത് കുട്ടി പറഞ്ഞെങ്കിലും നിര്‍ബന്ധിച്ച് കഴിപ്പിക്കു കയായിരുന്ന് എന്ന് പറയുന്നു. അസ്വസ്ഥത കണ്ട കുട്ടിയെ മിഷന്‍ ആശുപത്രിയില്‍ പ്രവേശി പ്പിച്ചെങ്കിലും പിന്നീട് അമൃത ആശുപത്രി യിലേക്ക് മാറ്റി. അവിടെ വെച്ച് ഇന്ന് (തിങ്കള്‍ ) രാവിലെ ആയിരുന്നു മരണം. മാതാവ്: മൈമൂന. സഹോദരങ്ങള്‍: മന്‍സൂര്‍ (ഷാര്‍ജ), മുഫിദ ഷുഹൈബ്.
-
മൊഹമദ് യാസീന്‍ ഒരുമനയൂര്‍
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്