28 January 2010

പുത്തന്‍ ‌വീട്ടില്‍ അസ്സൈനാര്‍

യു.എ.ഇ. എസ്.വൈ.എസ്. നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡനന്റും, അബുദാബി സെന്‍ട്രല്‍ എസ്.വൈ.എസ്. സെക്രട്ടറി യുമായ പി. വി. അബൂബക്കര്‍ മുസ്ലിയാരുടെ പിതാവ് പുത്തന്‍ ‌വീട്ടില്‍ അസ്സൈനാര്‍ ഇന്നലെ രാത്രി മരണപ്പെട്ടു.
 
അബുദാബി ത്വാഹ മെഡിക്കല്‍ സെന്ററിനു സമീപമുള്ള (ജവാസാത്ത് റോഡ്) അബ്ദുല്‍ ഖാലിഖ് മസ്ജിദില്‍ ഇന്ന് ഇശാ നിസ്കാരത്തിനു ശേഷം മയ്യിത്ത് നിസ്കാരം ഉണ്ടായിരി ക്കുന്നതാണ്.
 
സന്ദേശം എല്ലാവരിലും എത്തിക്കുവാനും പരേതനു വേണ്ടി മയ്യിത്ത് നിസ്കാരം സംഘടിപ്പിക്കാനും പ്രാര്‍ത്ഥന നടത്തുവാനും എസ്. വൈ. എസ്. യു.എ.ഇ. നാഷണല്‍ കമ്മിറ്റി ജന.സെക്രട്ടറി പ്രൊഫ. യു.സി. അബ്ദുള്‍ മജീദ് അഭ്യര്‍ഥിച്ചു.
 
- ബഷീര്‍ വെള്ളറക്കാട്
 
 

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്