
റിയാദ്: മലയാളിയായ മധ്യ വയസ്കന്‍ ജോലി സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. കൊച്ചി സ്വദേശി പുളിക്കന്‍ ഹൗസില്‍ പി. ബി. ലാസര്‍ (58) ആണ് ഇന്നലെ ഉച്ചക്ക് 1.30ന് ജോലി ചെയ്യുന്ന പ്രസില്‍ കുഴഞ്ഞു വീണത്. സഹ പ്രവര്‍ത്തകര്‍ ശുമേസി ആശുപത്രി യിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. റിയാദ് - അല്‍ ഹൈര്‍ റോഡില്‍ മൂസ സനയ്യയിലെ അല്‍ ഉവൈദി പ്രിന്‍റിംഗ് പ്രസില്‍ കട്ടിംഗ് മേഷീന്‍ ഓപ്പറേറ്റ റായിരുന്നു. ജോലി ചെയ്യുന്ന തിനിടെ ശ്വാസ തടസം നേരിട്ടു. തുടര്‍ന്ന് അവശനായി വീണു. മൃതദേഹം ശുമേസി ആശുപത്രി മോര്‍ച്ചറി യിലാണ്. എട്ടു വര്‍ഷമായി ഇവിടെ ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുക യായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ അവധിക്ക് പോയി വന്നത്. ജസി ലാസറാണ് ഭാര്യ. യേശുദാസ് ഗോഡ്സന്‍ ലാസര്‍, മേരി ദാസ് ജെര്‍സന്‍, നിര്‍മല്‍ ദാസ് ലാസര്‍ എന്നിവരാണ് മക്കള്‍. റിയാദിലെ ഫ്രണ്ട്സ് ഓഫ് കേരള എന്ന സംഘടനയുടെ സജീവ പ്രവര്‍ത്ത കനായിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടു പോകുന്നതിനുള്ള ശ്രമവുമായി ഫ്രണ്ട്സ് ഓഫ് കേരള പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
-
നജീം കൊച്ചുകലുങ്ക്, റിയാദ്
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്