21 January 2010

തൃശ്ശൂര്‍ എട്ട്മുന മുസ്ലിം വീട്ടില്‍ നിയാസ്

ദുബായ് : റോഡിനു കുറുകെ ചാടിയ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തൃശ്ശൂര്‍ എട്ട്മുന സ്വദേശി മുസ്ലിം വീട്ടില്‍ നാസര്‍ മകന്‍ നിയാസ് (22) ആണ് മരിച്ചത്. ദുബായ് ആരിഫ് ബിന്ദൂക് കണ്‍സള്‍ട്ടിങ് കമ്പനിയിലെ ഡ്രാഫ്റ്റ്സ് മാന്‍ ആയിരുന്നു. അടുത്ത ദിവസമാണ് വിവാഹ നിശ്ചയം നടന്നത്.
 
മാതാവ് : ചിറക്കുഴി സുഹറ, സഹോദരങ്ങള്‍ : ശാമില്‍, സുമയ്യ. ഖബറടക്കം ചിറക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്താനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു.
 
- അബ്ദുള്ളകുട്ടി, ചേറ്റുവ
 
 

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്