23 February 2010

അബ്ദുള്‍ സലിം വാളങ്ങോടന്‍

abdul-saleemഅല്‍ ഖോബാര്‍: സൌദിയിലെ അല്‍ ഖോബാറില്‍ മലയാളി എഞ്ചിനിയര്‍ കുഴഞ്ഞു വീണു മരിച്ചു. നിലമ്പൂര്‍ വഴിക്കടവ്‌ കെട്ടുങ്ങല്‍ മുഹമ്മദ്‌ വാളങ്ങോടന്‍ മകന്‍ അബ്ദുള്‍ സലിം വാളങ്ങോടന്‍ (39) ആണ് ഇന്നലെ രാത്രി പത്ത് മണിക്ക് സൌദിയിലെ അല്‍ ഖോബാറില്‍ അന്തരിച്ചത്‌. പാലക്കാട്‌ എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളജ്‌ പൂര്‍വ വിദ്യാര്‍ത്ഥിയായ സലിം സൌദിയില്‍ വൈദ്യുതി വകുപ്പില്‍ എഞ്ചിനിയര്‍ ആയിരുന്നു.
 
ഭാര്യയും നാല് മക്കളും ഉണ്ട്. ഇളയ കുഞ്ഞിന് ഒരു മാസം പ്രായമാണ്. ഭാര്യ : സെറീജ മൂര്‍ക്കത്ത്. സഹോദരന്‍ : ജാഫര്‍ (മദീന), അളിയന്‍ : അബ്ദുള്‍ സലാം (റിയാദ്‌).
 
കൂടുതല്‍ വിവരങ്ങള്‍ക്ക് : 00966500147719 ഇബ്രാഹിം പോട്ടങ്ങല്‍

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്