15 February 2010

സി.എം. അബ്ദുല്ല മൌലവി

cm-abdulla-maulaviദുബായ്‌ : സമസ്ത കേരള ജമീഅത്തുല്‍ ഉലമ വൈസ് പ്രസിഡന്‍ഡും, ഉത്തര കേരളത്തിലെ പ്രശസ്ത മത ഭൌതീക വിദ്യാഭ്യാസ സമുച്ചയമായ മലബാര്‍ ഇസ്ലാമിക് കൊമ്പ്ലക്സിന്റെ ചെയര്‍മാനും നിരവധി മഹല്ലുകളിലെ ഖാളി യുമായ ചെമ്പരിക്ക സി. എം. അബ്ദുല്ല മൌലവി (77) അന്തരിച്ചു. കര്‍ണാടകയില്‍ നിന്നും കേരളത്തില്‍ നിന്നും എത്തിയ പതിനായിരങളെ സാക്ഷി യാക്കി ചെമ്പരിക്ക ജുമുഅത്ത് പള്ളി ഖബര്‍സ്താനില്‍ നടത്തി.
 
ഭാര്യ : ആയിഷ, മക്കള്‍ : മുഹമ്മദ് ഷാഫി, അബ്ദുല്‍മുനീര്‍ (ദുബായ്), ഉസ്മാന്‍ (അബുദാബി), ഫാത്തിമത്ത് സുഹറ, അഫ്സ, ഹസീന, റാബിയ, ജാമാതക്കള്‍ : മുഹമ്മദ് അബ്ദുല്‍ഖാദര്‍, ഷാഫി, അബ്ബാസ്, അബ്ദുള്ള
 
- അബ്ദുള്ളകുട്ടി ചേറ്റുവ
 
 

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്