
കാഞ്ഞങ്ങാട് : സൗത്ത് ചിത്താരി കൂളിക്കാട് അനീസ മന്‍സിലെ കെ. മൊയ്‌തു ഹാജി (68) നിര്യാതനായി. സൗത്ത് ചിത്താരി പള്ളിയില്‍ അസര്‍ നിസ്‌കരിച്ച് മടങ്ങുമ്പോള്‍ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരേതനായ കൂളിക്കാട് ചാപ്പ അബ്‌ദു റഹ്‌മാന്‍ ഹാജിയുടെ മകള്‍ കുഞ്ഞാമിന ഹജ്ജുമയാണ് ഭാര്യ. മക്കള് : മുഹമ്മദ് കുഞ്ഞി, അസീസ് (അബുദാബി), കുഞ്ഞി പാത്തു, കുഞ്ഞി ആയ്ശു, നസീമ, ജമീല, അനിസ, മരുമക്കള്‍ : മുട്ടുന്തല എം. കുഞ്ഞി മൊയ്‌തീന്‍ ഹാജി (അബുദാബി), കോട്ടയില്‍ അഹമ്മദ്, കോട്ടപ്പുറം ഷാഫി, ചേറ്റുകുണ്ട് ഹനീഫ, സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ഖദീജ.
ദീര്‍ഘ കാലം ഗള്‍ഫില്‍ ആയിരുന്ന മൊയ്തു ഹാജി ഷാര്‍ജ റോളയില്‍ കട നടത്തിയിരുന്നു. ഖബറടക്കം ബുധനാഴ്‌ച ഉച്ചയോടെ സൗത്ത് ചിത്താരി ജുമാ മസ്‌ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും. പരേതന്നു വേണ്ടി മയ്യിത്ത് നിസ്കരിക്കാന്‍ ദുബായിലെ ആലൂര്‍ ടി. എ. മഹമൂദ് ഹാജി അഭ്യര്‍ത്ഥിച്ചു. മരണ വീട്ടിലെ നമ്പര്‍ +91 4672 267639, 9744796114
-
ആലൂര്‍ ടി. എ. മഹമൂദ് ഹാജി, ദുബായ്
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്