കാസറഗോഡ്: കര്‍ണൂര്‍ സാമൂഹിക പ്രവര്‍ത്തകനും സറോളി രിഫാഇയ്യ ജുമാ മസ്‌ജിദ് പ്രസിഡന്റും ഗാളിമുഖ ടൗണ്‍ മസ്‌ജിദ് പ്രസിഡന്റുമായ ഹസൈനാര്‍ ഹാജി (70) അന്തരിച്ചു. ഭാര്യമാര്‍: ഉമ്മലിമ്മ, ആഇശ. മക്കള്‍: ഫള്‌ല്‍, ഖാലിദ് ഹാജി, മൂസ, അബ്‌ദുല്‍ ഖാദിര്‍ ഹാജി, ഇബ്‌റാഹിം സഖാഫി (മുഹിമ്മാത്ത് ശരീഅത്ത് കോളജ് മുദരീസ്), ഉമര്‍ സഖാഫി ഊജംപദവ് (മുഹിമ്മാത്ത് അസിസ്റ്റന്റ് മാനേജര്‍), സൂപ്പി, ബീഫാത്തിമ, നഫീസ, സുഹ്‌റ, റുഖിയ, മൈമൂന. മരുമക്കള്‍: മൂസ, അബ്‌ദുല്‍ ഖാദിര്‍ ഹാജി, അബ്ബാസ് ഹാജി, ഹമീദ് (ദുബായ്), പരേതനായ മൊയ്‌തു ഹാജി. ഖബറടക്കം ശനിയാഴ്‌ച രാവിലെ എട്ടുമണിക്ക് സറോളി രിഫാഇയ്യ ജുമാ മസ്‌ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്‌ദുല്ലക്കുഞ്ഞി ഫൈസി, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്‌ദുല്‍ ഖാദിര്‍ മദനി, ആലൂര്‍ ടി എ മഹമൂദ് ഹാജി എന്നിവര്‍ അനുശോചിച്ചു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്