22 August 2009

കടപ്പുറം അടിതിരുത്തി കുറുപ്പത്ത് വാലിപറമ്പില്‍ മുഹമ്മദ്

ചാവക്കാട്: പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വൃദ്ധന്‍ മരിച്ചു. കടപ്പുറം അടിതിരുത്തി കുറുപ്പത്ത് വാലിപറമ്പില്‍ മുഹമ്മദ് (70) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നിസ്കാരത്തിന് പള്ളിയിലേക്ക് പോകുന്നതിനിടെ വീടിനു സമീപത്തെ വഴിയില്‍ വച്ചാണ് അപകടം. തെങ്ങ് വീണതിനെ തുടര്‍ന്ന് പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്. മൃതദേഹം മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍. മക്കള്‍: അബ്ദുള്ള കുട്ടി, ഹുസൈന്‍, അഷറഫ്, ജമീല, ഫാത്തിമ, നസീറ. മരുമക്കള്‍: അബൂബക്കര്‍, മജീദ്, ലത്തീഫ്, താഹിറ, സൌബാനത്ത്, സൈന. ചാവക്കാട് എസ്. ഐ. പി. അബ്ദുള്‍ മുനീര്‍, ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി.
 
- മുഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്