04 October 2009

കവിയും ബ്ലോഗ്ഗറുമായ ജ്യോനവന്‍ അന്തരിച്ചു

naveen-georgeവാഹനാപകടത്തെ തുടര്‍ന്ന് കുവൈറ്റില്‍ ചികിത്സയില്‍ ആയിരുന്ന കവിയും ബ്ലോഗ്ഗറുമായ ജ്യോനവന്‍ എന്ന നവീന്‍ ജോര്‍ജ്ജ് അന്തരിച്ചു. ഇന്നലെ 12 മണിയോടെ കുവൈറ്റിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. പൊട്ടക്കലം എന്ന പേരില്‍ കവിതാ ബ്ലോഗ് എഴുതിയിരുന്ന നവീന്‍ ജോര്‍ജ്ജ് കഴിഞ്ഞ മാസം 20 നാണ് കുവൈറ്റില്‍ വെച്ച് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ അന്ന് 3 പേര്‍ മരിച്ചിരുന്നു. അബോധാ വസ്ഥയില്‍ കഴിയുക യായിരുന്നു നവീന്‍ ജോര്‍ജ്ജ്.
 
ഏതാനും നാളുകള്‍ക്ക് മുന്‍പ് നവീന്‍ എഴുതിയ മാന്‍ ഹോള്‍ എന്ന കവിതയിലെ വിഷയം വാഹന അപകടമായിരുന്നു.
 
സെപ്തംബര്‍ 8 ന് പോസ്റ്റ് ചെയ്ത ആ കവിതയിലെ അവസാന വരി ഒരു ഹമ്മര്‍ കയറി ഇറങ്ങിയതാണ് എന്നായിരുന്നു.
 
കാസര്‍കോട് സ്വദേശിയാണ് ജ്യോനവന്‍. പ്രിയപ്പെട്ട ബ്ലോഗര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് ഇന്ന് മലയാളം ബ്ലോഗര്‍മാര്‍.

2അഭിപ്രായങ്ങള്‍ (+/-)

2 Comments:

kandittillenkilum, aa kavithakal athraykku ishtamalla enkilum, ജ്യോനവന്‍ enna peru kettathu ippozhaanekilum
mizhineer pookkal...

October 4, 2009 at 10:19 PM  

പ്രിയപ്പെട്ട കൂട്ടുകാരാ കവിതകള്‍ കൊണ്ട് പായ വിരിച്ചു ഞങ്ങളെ അതില്‍ ഉറക്കിയിട്ട്‌ നീ എങ്ങോട്ടാണ് പോയത്

October 5, 2009 at 10:10 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്