30 January 2010

ഷാര്‍ജയില്‍ മലയാളി വാഹനമിടിച്ച് മരിച്ചു.

ഷാര്‍ജയില്‍ മലയാളി വാഹനമിടിച്ച് മരിച്ചു. തൃശൂര്‍ കാളിയാര്‍ റോഡ് മങ്ങാട് സ്വദേശി നിഷാദ് ആണ് മരിച്ചത്. 22 വയസായിരുന്നു. കാറ്റര്‍പില്ലര്‍ റൗണ്ടബൗട്ടിന് മുന്നില്‍ വച്ച് റോഡ് മുറിച്ച് കടക്കുമ്പോള്‍ വാഹനം ഇടിക്കുകയായിരുന്നു. ബോസ്ക്കോ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മൂന്ന് ദിവസം മുമ്പാണ് നിഷാദ് ജോലിക്കായി നാട്ടില്‍ നിന്ന് വന്നത്. മൃതദേഹം ഷാര്‍ജ അല്‍ഖാസ്മി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്