
യു.എ.ഇ. യിലെ ആദ്യ കാല പ്രവാസി മലയാളിയും പ്രമുഖ സാംസ്ക്കാരിക പ്രവര്‍ത്തകനും ആയിരുന്ന ചിറയിന്‍കീഴ് അന്‍സാര്‍ നിര്യാതനായി. 57 വയസ്സായിരുന്നു. ഇന്ന് രാവിലെ 8 മണിക്ക് അബുദാബിയിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ വച്ച് ഹ്യദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
റെജീനയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. ലുലു, അനു.
2 പ്രാവശ്യം അബുദാബി മലയാളി സമാജത്തിന്റെ പ്രസിഡന്റായിരുന്നു.
ഇന്ന് വൈകുന്നേരം 3.30 ന് ഖലീഫ ആശുപത്രിയില്‍ എംബാമിംഗ് നടക്കും. തുടര്‍ന്ന് മയ്യിത്ത് നമസ്ക്കാരവും സംഘടിപ്പിച്ചിട്ടുണ്ട്. രാത്രി എയര്‍ ഇന്ത്യ വിമാനത്തില്‍ മ്യതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ട് പോകും. നാളെ രാവിലെ ചിറയിന്‍ കീഴ് കുടുംബ വീടിനടുത്തുള്ള പള്ളിയില്‍ കബറടക്കം നടക്കും.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്