03 September 2009

എടക്കര കോടളിപ്പുഴ പോതുകല്ല് നഫീസ ഖാസിം

അബുദാബി അല്‍ യര്‍മൂക് ഹജ്ജ്‌ ഉമ്ര സര്‍വീസിന്റെ ചീഫ്‌ അമീറും, SYS സജീവ പ്രവര്‍ത്തകനുമായ കോയ മുസ്ലിയാരുടെ ഉമ്മ എടക്കര കോടളിപ്പുഴ പോതുകല്ല് സ്വദേശിനിയുമായ നഫീസ ഖാസിം ഇന്നലെ മരണപ്പെട്ടു. 60 വയസ്സായിരുന്നു. മക്കള്‍ ഇബ്രാഹിം സഖാഫി ഷാര്‍ജ, അസീസ്‌ മൌലവി ദുബായ്, അബ്ദുല്‍ അസീസ്‌ മുസ്ലിയാര്‍ ദുബായ്.
 
പരേതയുടെ പേരില്‍ മയ്യിത്ത് നിസ്കരിക്കുവാനും മഗ്ഫിരത്തിന് വേണ്ടി ദുആ ചെയ്യുവാനും SYS അബുദാബി സെക്രട്ടറി പി. വി. അബുബക്കര്‍ മൌലവിയും മര്‍കസ് അബുദാബി പ്രസിഡന്റ്‌ ഉസ്മാന്‍ സഖാഫി തിരുവത്ര യും അഭ്യര്‍ത്ഥിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്