18 March 2010

ചുങ്കപ്പാറ പുന്നയ്ക്കല്‍ സാം ജേക്കബ്‌

sam-jacobചുങ്കപ്പാറ പുന്നയ്ക്കല്‍ പി. ജെ. ജേക്കബ്‌, ചിന്നമ്മ ജേക്കബ്‌ എന്നിവരുടെ മകന്‍ സാം ജേക്കബ്‌ (55) നിര്യാതനായി. റാന്നി നാഗരൂര്‍ കിഴക്കേതില്‍ വല്സമ്മയാണ് ഭാര്യ. ൩൦ വര്‍ഷത്തോളം പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ദുബായ്‌ ജി. പി. എസ്. ല്‍ ഉദ്യോഗസ്ഥനാണ്. ഈ മാസം 27ന് നാട്ടില്‍ നിന്നും തിരിച്ചു വരാനിരിക്കെയാണ് മരണം സംഭവിച്ചത്.
 
പ്രസാദ്‌ ജേക്കബ്‌, ജോണ്‍ ജേക്കബ്‌, ലിസി രാജു, സജി ജേക്കബ്‌, റെജി ജേക്കബ്‌ (അല സാദ് പ്രിന്റിംഗ് പ്രസ്‌) എന്നിവര്‍ സഹോദരങ്ങളാണ്. ചുങ്കപ്പാറ ഐ. പി. സി. ചര്‍ച്ചില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ൨ മണിക്ക് ശവ സംസ്കാരം നടക്കും.
 
മക്കള്‍ : ചാര്‍ളി പി. സാം (ദുബായ്‌), സൌമ്യ (ദുബായ്‌). മരുമകന്‍ അജയ്‌ ജോസഫ്‌
 
- റോജിന്‍ പൈനുമൂട്
 
 

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്