30 April 2008

തിരുവനന്തപുരം തോട്ടയ്ക്കാട് കുന്നത്ത് വാതുക്കല്‍ അജയകുമാര്‍

ഷാര്‍ജയില്‍ ജോലിക്കിടയിലുണ്ടായ അപകടത്തില്‍ തിരുവനന്തപുരം തോട്ടയ്ക്കാട് കുന്നത്ത് വാതുക്കല്‍ അജയകുമാര്‍ മരിച്ചു. 29 വയസായിരുന്നു. ഷാര്‍ജയിലെ ടയര്‍ കടയിലെ മെക്കാനിക്കായിരുന്നു ഇദ്ദേഹം. ട്രക്കിന്‍റെ ടയര്‍ മാറ്റുന്നതിനിടയില്‍ ജാക്കി തെന്നിമാറി അജകുമാര്‍ ട്രക്കിനടിയില്‍ പെട്ടാണ് മരിച്ചത്. ഭാര്യയും രണ്ട് വയസുള്ള കുട്ടിയുമുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



27 April 2008

തിരുവല്ല സ്വദേശി ഐസക്ക് പി.വര്‍ഗ്ഗീസ്

അബുദാബിയില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരുവല്ല സ്വദേശി ഐസക്ക് പി.വര്‍ഗ്ഗീസാണ് മരിച്ചത്. 54 വയസ്സായിരുന്നു. അബുദാബി ADIA യിലെ ജീവനക്കാരനായിരുന്നു. നാളെ വൈകിട്ട് 4 മണിക്ക് ഖലീഫ ആശുപത്രിയില്‍ എംബാമിങ്ങ് നടക്കും. സംസ്ക്കാരം ചൊവ്വാഴ്ച്ച കിഴക്കന്‍മുത്തൂര്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ നടക്കും.

0അഭിപ്രായങ്ങള്‍ (+/-)



16 April 2008

പൂനൂര്‍ കുണ്ടത്തില്‍ അനസ്

കോഴിക്കോട് പൂനൂര്‍ സ്വദേശി കുണ്ടത്തില്‍ അനസ് അബുദാ‍ബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. അബുദാബിയില്‍ അക്കൌണ്ടന്റായിരുന്ന്നു.

0അഭിപ്രായങ്ങള്‍ (+/-)



14 April 2008

കോട്ടൂളി സ്വദേശി സൂധീഷ്

ദുബായില്‍ മലയാളി നിര്യാതനായി. കോഴിക്കോട് കോട്ടൂളി സ്വദേശി സൂധീഷ് ആണ് മരിച്ചത്. 32 വയസായിരുന്നു. ദേര ദുബായിലെ അല്‍ ദയ ക്ലിനിക്കിലെ ജീവനക്കാരനായിരുന്നു. അയര്‍ലന്‍ഡില്‍ നഴ്സായ രാധികയാണ് ഭാര്യ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

0അഭിപ്രായങ്ങള്‍ (+/-)



13 April 2008

സിസി ജേക്കബ്, കായകുളം

ഹ്യദയാഘാതം മൂലം മലയാളി സ്ത്രീ ദോഹയില്‍ മരിച്ചു. കായകുളം സ്വദേശിനി സിസി ജേക്കബ് ആണ് മരിച്ചത്. 48 വയസ്സായിരുന്നു. ഖത്തര് ജനറല് ഇന്ഷൂറന്സ് ആന്ഡ് റീ ഇന്ഷൂറന്സ് ഉദ്യോഗസ്ഥനായ ജേക്കബ്ബ് എബ്രഹാമിന്റെ ഭാര്യയാണ് സിസി ജേക്കബ്ബ്. ജീന,കാതറിന്‍ എന്നിവര്‍ മക്കളാണ്. സംസ്ക്കാരം നാട്ടില്‍ നടക്കും

0അഭിപ്രായങ്ങള്‍ (+/-)



10 April 2008

കടുവത്താണിയില്‍ മുഹമ്മദ് മുസ്തഫ

സൗദിയിലെ ബിഷയില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു. കോടക് സ്വദേശി കടുവത്താണിയില്‍ മുഹമ്മദ് മുസ്തഫയാണ് മരിച്ചത്. 40 വയസായിരുന്നു. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ഒരു സൗദിയുവാവിന്‍റെ വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില് സൗദി പൗരനും മരണപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ് കൊടക് സ്വദേശി അശ്റഫ് ചികിത്സയിലാണ്. നസീമയാണ് മരിച്ച മുസ്തഫയുടെ ഭാര്യ. ഖദീജ നസ്റിന്‍ ഏക മകളാണ്.

0അഭിപ്രായങ്ങള്‍ (+/-)



08 April 2008

കോയിപ്പുറം കുമ്പനാട് സ്വദേശി ജോജി എബ്രഹാം ചെറിയാന്‍

അലൈനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച കോയിപ്പുറം കുമ്പനാട് സ്വദേശി ജോജി എബ്രഹാം ചെറിയാന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഇത്തിഹാദ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയത്. ഇന്ന് വൈകീട്ട് മൂന്നിന് നെല്ലിക്കല്‍ സെന്‍റ്മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ തോമസ് മാര്‍ അത്താനാസ്യൂസ് മെത്രാപ്പൊലീത്തയുടെ കാര്‍മികകത്വത്തില്‍ സംസ്ക്കാരം നടക്കും.

0അഭിപ്രായങ്ങള്‍ (+/-)



04 April 2008

മലപ്പുറം പൂക്കൊളത്തൂര്‍ കണയന്‍കോട്ടില്‍ അബ്ദുല്‍ ജലീല്‍

ജിദ്ദയില്‍ നിന്നും നാട്ടില്‍ അവധിക്ക് പോയ മലയാളി മരിച്ചു. മലപ്പുറം പൂക്കൊളത്തൂര്‍ കണയന്‍കോട്ടില്‍ അബ്ദുല്‍ ജലീലാണ് മരിച്ചത്. 25 വയസായിരുന്നു. രണ്ടാഴ്ച മുമ്പ് പിതാവിന്‍റെ മരണത്തെ തുടര്‍ന്നാണ് ഇദ്ദേഹം നാട്ടിലേക്ക് പോയത്. 5 വര്‍ഷമായി ജിദ്ദയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ റഹ്മത്തുന്നിസ. ഒരു കുട്ടിയുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



03 April 2008

തൃശൂര്‍ തൃപ്രയാര്‍ സ്വദേശി ദത്താത്രേയന്‍ ഭാര്യ വിദ്യ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി ദമ്പതികളെ ദമാമിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ തൃപ്രയാര്‍ സ്വദേശി ദത്താത്രേയന്‍ ഭാര്യ വിദ്യ എന്നിവരെയാണ് വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. 13 വര്‍ഷമായി ദമാമിലുള്ള ദത്തന്‍ അഞ്ച് വര്‍ഷം മുമ്പാണ് വിവാഹിതനായത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഭാര്യ ദമാമില്‍ എത്തിയത്.

0അഭിപ്രായങ്ങള്‍ (+/-)



ഷോജി രാജുവിന്റെ മ്യതദേഹം ഞായറാഴ്ച്ച നാട്ടിലേക്ക് കൊണ്ട് പോകും

ദുബായിലെ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ച കൊല്ലം പുത്തൂര്‍കുറ്റിയില്‍ വടക്കേതില്‍ ഷോജി രാജുവിന്റെ മ്യതദേഹം ഞായറാഴ്ച്ച നാട്ടിലേക്ക് കൊണ്ട് പോകും.

അല്‍ഖൂസിലെ സിമന്റ് ഫാക്ടറിയില്‍ ജോലിക്കിടെയുണ്ടായ അപകടത്തിലാണ് ഷോജി മരിച്ചത്.

എംബാമിംഗ് ഞായറാഴ്ച്ച തന്നെയാണ് നടക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 00971 50 626 52 79 എന്ന നമ്പറില്‍ ബന്ധപ്പെടണം.

0അഭിപ്രായങ്ങള്‍ (+/-)



01 April 2008

ചുങ്കത്തില്‍ കുറ്റിക്കാട്ട് ലോജി ചെറിയാന്‍




ഇന്ന് രാവിലെ യു.എ.യിലെ അലൈനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി എഞ്ചിനിയര്‍ മരിച്ചു.

ചുങ്കത്തില്‍ കുറ്റിക്കാട്ട് പി.എ. ചെറിയാന്റെ മകന്‍ ലോജി ചെറിയാനാണ് മരിച്ചത്. 44 വയസ്സായിരുന്നു. പത്തനംതിട്ട, കുമ്പനാട് കോഴിപ്പുറം സ്വദേശിയാണ്.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്