27 March 2010

കളത്തില്‍ കുഞ്ഞി മൊയ്തീന്‍

kunju-moideenഅബുദാബി: അബുദാബിയില്‍ നടന്ന വാഹനാപ കടത്തില്‍ കളത്തില്‍ കുഞ്ഞി മൊയ്തീന്‍ (41) മരിച്ചു. മലപ്പുറം തിരുനാവായ കുളത്തറ സ്വദേശിയാണ്. ഡിഫന്‍സില്‍ ജീവനക്കാ രനായിരുന്നു. വെള്ളിയാഴ്ച രാവിലെ പാസ്സ്പോര്‍ട്ട് റോഡില്‍ നീന്നും മുസ്സഫ റോഡിലേക്കുള്ള ഭാഗത്ത്‌ ട്രൈലറും കാറും കൂട്ടിയിടിച്ചാണ് അപകടം. കാര്‍ ഓടിച്ചിരുന്ന വേങ്ങര സ്വദേശി പി. കെ. അബ്ദുള്‍ കരീം ഹാജിയെ ഗുരുതര പരിക്കുകളോടെ അബുദാബി ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പി ച്ചിരിക്കുകയാണ്. കാര്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
 
ഇരുവരുടെയും കുടുംബം അടുത്ത ആഴ്ച അബുദാബി യിലേക്ക് വരാനിരിക്കു കയായിരുന്നു.
 
അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍, ശക്തി തിയേറ്റേഴ്‌സ് എന്നിവയുടെ സജീവ പ്രവര്‍ത്ത കനായിരുന്നു കുഞ്ഞി മൊയ്തീന്‍. കളത്തി പ്പറമ്പില്‍ കുഞ്ഞുപ്പയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: റാബിയ. മകള്‍: ഹര്‍ഷ. സഹോദരങ്ങള്‍: മിന്‍ഹാസ്, സൈറ.
 
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടു പോകും എന്ന് ബന്ധുക്കള്‍ അറിയിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്