02 April 2010

വേങ്ങര ചേറൂര്‍ പുക്കുത്ത് കരീം

kareem-hajiകഴിഞ്ഞ വെള്ളിയാഴ്ച അബുദാബിയില്‍ ഉണ്ടായ വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ ഖലീഫ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്ന വേങ്ങര ചേറൂര്‍ സ്വദേശി പുക്കുത്ത്‌ കരീം (53) നിര്യാതനായി. ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍, ട്രൈലറുമായി കൂട്ടിയിടി ച്ചായിരുന്നു അപകടം. കാറിലു ണ്ടായിരുന്ന കളത്തില്‍ കുഞ്ഞി മൊയ്തീന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
 
ഇരുവരുടെയും കുടുംബങ്ങള്‍ ഇന്ന് അബുദാബിയില്‍ എത്തേണ്ടതായിരുന്നു. ഇതിനു വേണ്ടി പുതുതായി എടുത്തിരുന്ന ഫ്ലാറ്റ്‌ വൃത്തിയാക്കാന്‍ പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
 
മൈമൂനയാണ് ഭാര്യ. മക്കള്‍: സമീറ, മുനീറ, താഹിറ, ഷഹര്‍ബാന്‍, ഷഹീന്‍.
 
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് തന്നെ നാട്ടിലേക്ക്‌ കൊണ്ടു പോകും എന്ന് ബന്ധുക്കള്‍ അറിയിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 



 
 

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്