31 May 2008

കദീസുമ്മ നിര്യാതയായി.

തിരൂര്‍ തെക്കേക്കര
അന്നാര സ്വദേശി പരേതനായ കാഞ്ഞിരപ്പറമ്പില്‍ കുഞ്ഞിമൊയ്തീന്റെ
ഭാര്യ് കദീസുമ്മ നിര്യാതയായി.

അലൈനില്‍ ജോലി ചെയ്യുന്ന
ബാവ, സൈനുദ്ദീന്‍ കുട്ടി എന്നിവര്‍ മക്കളാണ്.

0അഭിപ്രായങ്ങള്‍ (+/-)



ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

അബുദാബിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു.
പാലക്കാട് മണ്ണാറക്കാട് കണ്ടമംഗലം കോഴിക്കോടന്‍ മുഹമ്മദ് ആണ്‍ മരിച്ചത്.
54 വയസ്സായിരുന്നു.

28 വര്‍ഷമായി അബുദാബിയിലെ ഒരു സ്വദേശിയുടെ വില്ലയില്‍ പാചകക്കാരനായിരുന്നു.
മകന്‍ മരയ്ക്കാര്‍ അബുദാബിയില്‍ ജോലി ചെയ്യുന്നു

0അഭിപ്രായങ്ങള്‍ (+/-)



25 May 2008

ബ്ലങ്ങാട് എ.ആര്‍.അബ്ദുള്‍ ഖാദര്‍


ഖത്തറില് മലയാളി ഹ്യദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു.

ചാവക്കാട് ചെര്ക്കല് ബ്ലങ്ങാട്
എ.ആര്.അബ്ദുള് റസാഖാണ് മരിച്ചത്.
45 വയസ്സായിരുന്നു.

നിസ്സാന് ഖത്തറിലെ ജീവനക്കാരനായിരുന്നു



0അഭിപ്രായങ്ങള്‍ (+/-)



20 May 2008

ഒതുക്കങ്ങല് സ്വദേശി മുഹമ്മദ് അഷറഫ്

അബുദാബിയില്‍ മലയാളി മരിച്ചു. മലപ്പുറം കോട്ടയ്ക്കല്‍ ഒതുക്കങ്ങല്‍ സ്വദേശി മുഹമ്മദ് അഷറഫ് ആണ്‍ മരിച്ചത്. 42 വയസ്സായിരുന്നു.

അബുദാബി അല്‍ഖയാം ബേക്കറിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന അഷറഫ് ഇന്നലെ തലകറങ്ങി വീഴുകയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.

ഷെരീഫയാണ് ഭാര്യ്. 4 മക്കളുണ്ട്.

സഹോദരങ്ങളായ മജീദ് അബുദാബിയിലും, മുഹമ്മദാലി ദുബായിലും, കരീം സൌദിയിലും ജോലി ചെയ്യുന്നു.

0അഭിപ്രായങ്ങള്‍ (+/-)



18 May 2008

ആലുവ എടത്താള്‍ പുതുപ്പറമ്പില്‍ ബിജു പി. ജോര്‍ജ്ജ്

അബുദാബി മഫ്രക്ക് ആശുപത്രിയില്‍ വച്ച് മലയാളി നിര്യാതനായി. മുസ്സഫ ഫ്രെയിംസിലെ ജീവനക്കാരനായ ആലുവ എടത്താള്‍ പുതുപ്പറമ്പില്‍ ബിജു പി ജോര്‍ജ്ജാണ് മരിച്ചത്. 42 വയസ്സായിരുന്നു. സെന്റ് സ്റ്റീഫന്‍സ് ജേക്കൊബൈറ്റ് ചര്‍ച്ച് അംഗമാണ്. മഫ്രക്ക് ആശുപത്രിയില്‍ നഴ്സായ എത്സിയാണ് ഭാര്യ. മകന്‍ എല്‍വിന്‍ ബിജു. എംബാമിഗ് ഇന്ന് വൈകുന്നേരം 5 മണിക്ക് സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ നടക്കും.

0അഭിപ്രായങ്ങള്‍ (+/-)



17 May 2008

വടകര എളയെടം തണ്ണീര്‍പന്തല്‍ വെളുത്തപറമ്പത്ത് സൂപ്പി

മലയാളി ഹൃദയാഘാതം മൂലം അബുദാബിയില്‍ മരിച്ചു. വടകര എളയെടം തണ്ണീര്‍പന്തല്‍ വെളുത്ത പറമ്പത്ത് സൂപ്പിയാണ് അബുദാബിലെ ദെല്‍മ ഐലന്‍റില്‍ മരിച്ചത്. 46 വയസായിരുന്നു. സൈനബയാണ് ഭാര്യ. മുഹമ്മദലി, സലീന എന്നിവരാണ് മക്കള്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



14 May 2008

മലപ്പുറം കാടഞ്ചേരി അമ്മനാട്ട് ചിറ്റാരയില്‍ കുഞ്ഞിമുഹമ്മദ്

മലയാളി അജ്മാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കാടഞ്ചേരി അമ്മനാട്ട് ചിറ്റാരയില്‍ കുഞ്ഞിമുഹമ്മദ് ആണ് മരിച്ചത്. 53 വയസായിരുന്നു. മുംതാസാണ് ഭാര്യ. സാദിഖ്, ഷഫീക്ക്, ഫമീസ്, ഫായിസ എന്നിവരാണ് മക്കള്‍. ഖബറടക്കം നാളെ കാടഞ്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

0അഭിപ്രായങ്ങള്‍ (+/-)



12 May 2008

എടപ്പാള്‍, കാടഞ്ചേരി സ്വദേശി എ.സി.കുഞ്ഞിമുഹമ്മദ്

മലയാളി ഹൃദയാഘാതം മൂലം അജ്മാനില്‍ മരിച്ചു. മലപ്പുറം, എടപ്പാള്‍, കാടഞ്ചേരി സ്വദേശി എ.സി.കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞിമോനാണ് മരിച്ചത്. 47 വയസ്സായിരുന്നു. ദീര്‍ഘ കാലം അജ്മാനില്‍ ടാക്സി ഡ്രൈവറായിരുന്നു. സഹോദരന്‍ അഷ്റഫ് ദുബായിലും ജാമാതാവ് നൗഷാദ് ഫുജൈറയിലും ജോലി ചെയ്യുന്നു. മൃതദേഹം നാളെ നാട്ടില്‍ കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



03 May 2008

ത്യത്താല തച്ചറകുന്നത്ത് അലവിയുടെ മകന്‍ അഷറഫ്

പാലക്കാട് ത്യത്താല തച്ചറകുന്നത്ത് അലവിയുടെ മകന്‍ അഷറഫ് അജ്മാനില്‍ നിര്യാതനായി. 30 വയസ്സായിരുന്നു. ഹ്യദയാഘാതമാണ് മരണ കാരണം. മ്യതദേഹം ഖലീഫ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അജ്മാനില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു അഷറഫ്. സഹോദരങ്ങളായ റഷീദ് അജ്മാനിലും, അയ്യൂബ് ഖത്തറിലും ജോലി ചെയ്യുന്നു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്