28 June 2008

ടി.കെ. അഹമ്മദ് ഹാജി

സമസ്ത നേതാവും പരപ്പനങ്ങാടി ബയാനിയ്യ
പ്രിന്റിംഗ് പ്രസ്സ് ഉടമയുമായ ടി.കെ. അഹമ്മദ് ഹാജി
പരപ്പനങ്ങാടിയില്‍ നിര്യാതനായി.

മക്കളായ ടി.കെ.നൌഫല്‍ അബുദാബിയിലും,
അബ്ദുള്ള ഖത്തറിലും ജോലി ചെയ്യുന്നു

0അഭിപ്രായങ്ങള്‍ (+/-)



25 June 2008

അബൂബക്കര്‍ നിര്യാതനാ‍യി.

ചങ്ങരംകുളം ചെറവല്ലൂര്‍ മാട്ടോലവളപ്പില്‍ അബൂബക്കര്‍ നിര്യാതനാ‍യി.

കബറടക്കം ചെറുവല്ലൂര്‍ ജുമാമസ്ജിദ് ഖബറസ്ഥാനില്‍ നടക്കും.

മകന്‍ ഷെബീര്‍ ഖത്തറില്‍ ജോലി ചെയ്യുന്നു

0അഭിപ്രായങ്ങള്‍ (+/-)



09 June 2008

വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

റാസല്‍ഖൈമയില്‍ ഇന്നലെ രാത്രി 12 മണിക്കുണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. തൃശൂര്‍ കേച്ചേരി, മണലി സ്വദേശി നൗഷാദ് 28 വയസ്സ്, ഭാര്യ ഷാനി, നാലു വയസ്സുള്ള മകള്‍ റുസ്വാന എന്നിവരാണ് മരിച്ചത്. ബന്ധുക്കളെ നാട്ടിലേക്ക് യാത്രയയച്ച ശേഷം മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടമുണ്ടായത്.
അഹല്യ ഫാര്‍മസി ജീവനക്കാരനായ നൗഷാദ് കഴിഞ്ഞ രണ്ടുവര്‍ഷമായി കുടുംബത്തോടൊപ്പം റാസല്‍ഖൈമയില്‍ കഴിയുകയായിരുന്നു. ആഴ്ചകള്‍ക്കകം നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു നൗഷാദും കുടംബവും.

0അഭിപ്രായങ്ങള്‍ (+/-)



ചങ്ങരന്‍കണ്ടി ഇബ്രാഹിം

വടകര വള്ളിയാട് സ്വദേശി ചങ്ങരന്‍കണ്ടി ഇബ്രാഹിം നിര്യാതനായി. 40 വയസ്സായിരുന്നു. സഹോദരങ്ങളായ ഹമീദ്, കുഞ്ഞബ്ദുള്ള എന്നിവര്‍ കുവൈറ്റില്‍ ജോലി ചെയ്യുന്നു.

0അഭിപ്രായങ്ങള്‍ (+/-)



കെ.അബ്ദുല്‍ ഗഫൂര്‍

കാസര്‍കോഡ് ചൗക്കി സ്വദേശി പരേതനായ കുഞ്ഞാലിയുടെ മകന്‍ കെ. അബ്ദുല്‍ ഗഫൂര്‍ ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി. 36 വയസ്സായിരുന്നു. ദുബായില്‍ ജോലി ചെയ്തിരുന്ന അബ്ദുല്‍ ഗഫൂര്‍ രണ്ടു മാസം മുന്‍പാണ് നാട്ടില്‍ പോയത്. മിസ്രിയ ഭാര്യയും ആത്തിഫ മകളുമാണ്.

0അഭിപ്രായങ്ങള്‍ (+/-)



02 June 2008

തലശ്ശേരി സ്വദേശി ഇരയിന്റെവിട പ്രഭാകരന്‍ നിര്യാതനായി

തലശ്ശേരി സ്വദേശി ഇരയിന്റെവിട പ്രഭാകരന്‍ അലൈനില്‍ നിര്യാതനായി. 43 വയസ്സായിരുന്നു. അലൈന്‍ സിബ്കാ ഇലക്ട്രോണിക്സില്‍ എഞ്ചിനീയറായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെ 10 മണിയ്ക്ക് അലൈന്‍ തവാം ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.




ഭാര്യ സിബ്കാ ഇലക്ട്രോണിക്സില്‍ തന്നെ എഞ്ചിനിയറാണ്. രണ്ട് കുട്ടികളും അലൈന്‍ അവര്‍ ഓണ്‍ സ്കൂളില്‍ പഠിക്കുകയാണ്.




പാലക്കാ‍ട് NSS Engineering College പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്ന പ്രഭാകരന്റെ നിര്യാണത്തില്‍ യു. എ. ഇ. യിലെ NSS Engineering College ന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ എക്സിക്യൂട്ടിവ് കമ്മറ്റി അനുശോചനം അറിയിച്ചു.




NSS Engineering College ലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ “ദര്‍ശന” യുടെ യു. എ. ഇ. ചാപ്റ്ററിനു വേണ്ടി ശ്രീ. സുനില്‍ മേനോന്‍ പ്രഭാകരന്റെ അകാല നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.




മൃതദേഹം രണ്ട് ദിവസത്തിനകം നാട്ടിലേക്ക് കൊണ്ട് പോകും.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്