30 July 2008

മലപ്പുറം പടപ്പറമ്പ് വിളഞ്ഞിപ്പുലാന്‍ കുഞ്ഞിമൊയ്തീന്‍

സൗദിയിലെ ഖുന്‍ഫുദയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പടപ്പറമ്പ് വിളഞ്ഞിപ്പുലാന്‍ കുഞ്ഞിമൊയ്തീനാണ് മരിച്ചത്.48 വയസായിരുന്നു. 12 വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹത്തിന് ഒരു ലോഡ്ജിലായിരുന്നു ജോലി. ജമീലയാണ് ഭാര്യ. അഞ്ച് മക്കളുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



28 July 2008

തുപ്പത്ത് കാസിം

അബുദാബി മിനിസ്റ്ററി ഓഫ് പ്രസിഡന്‍ഷ്യല്‍ അഫയേഴ്സിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ജീവനക്കാരനായിരുന്ന തുപ്പത്ത് കാസിം ഹ്യദയാഘാതത്തെതുടര്‍ന്ന് നിര്യാതനായി.

50 വയസ്സായിരുന്നു.

ഒരുമനയൂര്‍ തൈക്കടവ് സ്വദേശിയായ കാസിം 2 ആഴ്ച മുന്‍പാണ് നാട്ടിലേക്ക് പോയത്.

മകന്‍ ഹാഷിം അബുദാബിയില്‍ ജോലി ചെയ്യുന്നു.

0അഭിപ്രായങ്ങള്‍ (+/-)



27 July 2008

ദുബായില്‍ വീണ് മരിച്ചു

ദുബായില്‍ ജോലിക്കിടെ മലയാളി സ്കഫോള്‍ഡില്‍ നിന്നും വീണു മരിച്ചു. ആലുവ ചുങംവേലി എരുമത്തല മുട്ടന്തോട്ടില്‍ ജോര്‍ജിന്‍റെ മകന്‍ ഷിനോയ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. ദുബായ് നോളജ് വില്ലേജിലെ ഒരു കെട്ടിടത്തില്‍ ഗ്ളാസ് വൃത്തിയാക്കുന്നതിനിടെയാണ് ഷിനോയ് സ്കഫോള്‍ഡില്‍ നിന്നും വീണത്.

0അഭിപ്രായങ്ങള്‍ (+/-)



26 July 2008

പാലയില്‍ ചേമ്പട്ടിയില്‍ അബ്ദുല്‍ കരീം

ജിദ്ദയില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം പുത്തൂര്‍പള്ളിക്കല്‍ സ്വദേശി പാലയില്‍ ചേമ്പട്ടിയില്‍ അബ്ദുല്‍ കരീമാണ് മരിച്ചത്. 39 വയസായിരുന്നു. ബ്രയിന്‍ ട്യൂമര്‍ ബാധിച്ച് ജിദ്ദാ നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 10 വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹം പെട്രോമില്‍ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. നിഷാദയാണ് ഭാര്യ. ഷാന, അമല്‍ഷാഫി എന്നിവര്‍ മക്കളാണ്.

0അഭിപ്രായങ്ങള്‍ (+/-)



24 July 2008

ഖത്തറില്‍ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഖത്തറില്‍ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി സുരേഷിനെയാണ് റാസ് ലഫാനിലെ കമ്പനി വക താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 32 വയസായിരുന്നു. റാസ് ലഫാനില്‍ ഫോര്‍മാനായി ജോലി ചെയ്യുകയായിരുന്നു സുരേഷ്.

0അഭിപ്രായങ്ങള്‍ (+/-)



22 July 2008

മലയാളി ഹൃദയാഘാതം മൂലം ഷാര്‍ജയില്‍ മരിച്ചു.

മലയാളി ഹൃദയാഘാതം മൂലം ഷാര്‍ജയില്‍ മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി റോബര്‍ട്ട് ഗോമസാണ് മരിച്ചത്. 57 വയസ്സായിരുന്നു. ഇംപാക്ട് അഡ്വര്‍ടൈസിംഗ് കമ്പനി ജീവനക്കാരനായിരുന്നു. 30 വര്‍ഷത്തോളം ഗള്‍ഫിലുണ്ടായിരുന്ന റോബര്‍ട്ട് ഗോമസ് ഒരിടവേളയ്ക്കു ശേഷം ഏതാനും മാസം മുന്‍പാണ് നാട്ടില്‍ നിന്നും വീണ്ടും ഗള്‍ഫിലെത്തിയത്. റോസ് മേരിയാണ് ഭാര്യ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



20 July 2008

ജിദ്ദയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു.

ജിദ്ദയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം ഇരുമ്പുഴി സ്വദേശി പറമ്പന്‍ കൊടക്കാട്ടില്‍ സൈഫുദ്ദീന്‍ എന്ന മച്ചുവാണ് മരിച്ചത്. 32 വയസായിരുന്നു. റോഡ് മുറിച്ച് കടക്കുമ്പോള്‍ ഒരു സൗദി പൗരന്‍ ഓടിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. ആയിശാബിയാണ് ഭാര്യ. ഒരു കുട്ടിയുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



ഖത്തറില്‍ മലയാളി മരിച്ചു.

ഖത്തറില്‍ മലയാളി മരിച്ചു. കഴിഞ്ഞ 30 വര്‍ഷമായി ഖത്തറിലുള്ള കൊടുങ്ങല്ലൂര്‍ സ്വദേശി ടി.കെ അഷ്റഫാണ് മരിച്ചത്. 47 വയസായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



19 July 2008

ഖദീജ നിര്യാതയായി

എറിയാട് പരേതനായ അയ്യാരില്‍ ചെളുക്കയില്‍ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ് ഖദീജ നിര്യാതയായി. 75 വയസ്സായിരുന്നു.

മക്കളായ അബ്ദുള്‍ ലത്തീഫ്, അബ്ദുള്‍ കരീം, സലിം എന്നിവര്‍ യു.എ.ഇ യിലുണ്ട്

0അഭിപ്രായങ്ങള്‍ (+/-)



15 July 2008

അബ്ദുള്‍ഖാദര് നിര്യാതനായി.

കണ്ണൂര്‍ കസാനകോട്ട തൈക്കണ്ടി അബ്ദുള്‍ഖാദര്‍ നിര്യാതനായി. 57 വയസ്സായിരുന്നു. മകന്‍ മുഹമ്മല്‍ നസീം അബുദാബിയില്‍ ജോലി ചെയ്യുന്നു

0അഭിപ്രായങ്ങള്‍ (+/-)



കദിയ ഹജ്ജുമ്മ നിര്യാതയായി.

കോഴിക്കോട് ജില്ലയിലെ തളീക്കര സ്വദേശിനി പുളിയുള്ളതില്‍ കദിയ ഹജ്ജുമ്മ നിര്യാതയായി.
90 വയസ്സായിരുന്നു.

അബുദാബിയില്‍ ജോലി ചെയ്യുന്ന മൊയ്തു ഹാജി, ബഹ് റൈനില്‍ ജോലി ചെയ്യുന്ന കുഞ്ഞമ്മത് , കുഞ്ഞാമി, ആയിഷ , സാറ എന്നിവര്‍ മക്കളാണ്‍

0അഭിപ്രായങ്ങള്‍ (+/-)



13 July 2008

പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

‌ഒരുമനയൂര്‍ സാബില്‍ പാലസിനു സമീപം താമസിക്കുന്ന മേപ്പുറത്ത് അന്‍ വര്‍ അലി റജീബ് (33 വയസ്സ്) ത്രിശൂര്‍ മണ്ണുത്തിയില്‍ വെച്ചുണ്ടായ കാര്‍ അപകടത്തില്‍ മരിച്ചു.




ജൂലായ് 15നു തിരിച്ച് ദുബായിലെക്കു പുറപ്പെടാനുള്ള തയ്യാറെടുപ്പിലായിരുന്നു.



ഭാര്യ : ഷഫിയ റജീബ്, മകള്‍ : രണ്ടു വയസ്സുകാരി റിയ റജീബ്



കഴിഞ്ഞ നാലു മാസങ്ങളായി അദ്ദെഹം നാട്ടിലായിരുന്നു.

സഹോദരങളായ ആശിക് അലി ബാബു, അഷ്കര്‍ അലി ബനീജ്, അക്ബര്‍ അലി ഫറൂക് എന്നിവരും
ദുബായില്‍ ഉണ്ട്. ഒരുമനയുര്‍ തെക്കെതലക്കല്‍ ജുമാ മസ്ജിദ് ഖബര്‍ സ്താനില്‍ ഖബറടക്കം നടന്നു.

പി . എം . അബ്ദുല്‍ റഹിമാന്‍
അബു ദാബി
050 73 22 932
pmarahiman@gmail.com

0അഭിപ്രായങ്ങള്‍ (+/-)



അലൈനില്‍ മലയാളി നിര്യാതനായി

പെരിങ്ങോട്ടുകര അസോസിയേഷന്‍ അലൈന്‍ മേഖലാ പ്രസിഡന്റ്, മേനത്ത് പറമ്പില്‍‍ വിജയരാഘവന്‍ അലൈനില്‍ വച്ച് നിര്യാതനായി.

42 വയസ്സായിരുന്നു.

10 വര്‍ഷമായി വെല്‍ക്കം ട്രേഡിംഗില്‍ ജോലി ചെയ്തു വരികയായിരുന്നു. സിന്ധുവാണ് ഭാര്യ. മകള്‍ നന്ദ .

0അഭിപ്രായങ്ങള്‍ (+/-)



10 July 2008

ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

റാസല്‍ഖൈമയില്‍ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കൊല്ലം കുണ്ടറ പടപ്പക്കപിടി നിവാസില്‍ പ്രദീപ് കുമാര്‍ ടൈറ്റസിനെയാണ്‍ താമസസ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മ്യതദേഹം നയിഫ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

0അഭിപ്രായങ്ങള്‍ (+/-)



08 July 2008

ദുബായില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തലശ്ശേരി മട്ടാമ്പുറം സ്വദേശി മുക്രിക്കണ്ടി ഉസ്മാന്‍ കുട്ടിയാണ് മരിച്ചത്. 44 വയസ്സായിരുന്നു.

ദുബായ് മെട്രോ പ്രോജക്ട് ഡ്രൈവറായിരുന്ന ഉസ്മാന്‍ കുട്ടിയുടെ വാഹനത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഷെയ്ഖ് സായിദ് റോഡില്‍ വച്ച് അമിത വേഗതയില്‍ വന്ന ഹമ്മര്‍ ഇടിക്കുകയായിരുന്നു. നാലു ദിവസമായി അബോധാവസ്ഥയിലായിരുന്ന ഉസ്മാന്‍ കുട്ടി ഇന്നലെ രാത്രി ഏഴു മണിക്ക് ദുബായ് മക്തൂം ആശുപത്രിയിലാണ് മരിച്ചത്. ഖബറടക്കം പിന്നീട് നാട്ടില്‍ നടക്കും.

ഫൗസിയയാണ് ഭാര്യ. ഹുസ്ന, ഫിദ, മുഹമ്മദ് ഫാജര്‍ എന്നിവര്‍ മക്കളാണ്.

0അഭിപ്രായങ്ങള്‍ (+/-)



07 July 2008

പി.വി.ജോണ് വലിയവീട്ടില് നിര്യാതനായി.

റാസല്‍ഖൈമ ഇന്ത്യന്‍ പബ്ലിക്ക് ഹൈസ്ക്കൂള്‍ സ്ഥാപകനും, ചെയര്‍മാനുമായ പി.വി.ജോണ്‍ വലിയവീട്ടില്‍ നിര്യാതനായി.

59 വയസ്സായിരുന്നു.

അടൂര്‍ വാഴോട് ചിറ്റുണ്ടേല്‍ സൂസമ്മയാണ്‍ ഭാര്യ് .
ഹെലന്‍, സന്ധ്യ, സ്മിത, ബിബിന്‍ എന്നിവര്‍ മക്കളും റെജി സ്ക്കറിയ, സോജന്‍, ലിയോ, സോബി എന്നിവര്‍ മരുമക്കളുമാണ്‍.

സംസ്ക്കാരം ബുധനാഴ്ച തിരുവല്ലയില്‍ നടക്കും

0അഭിപ്രായങ്ങള്‍ (+/-)



06 July 2008

ചേലക്കുന്നില് കുഞ്ഞിമുഹമ്മദ് നിര്യാതനായി.

തിരൂര്‍ തെക്കന്‍ കുറ്റൂര്‍ സ്വദേശി ചേലക്കുന്നില്‍ കുഞ്ഞിമുഹമ്മദ് നിര്യാതനായി. 70 വയസ്സായിരുന്നു.

മക്കളായ സുബൈര്‍, അബ്ദുള് റസാഖ്, അബ്ദുള്‍ ഖാദിര്‍ എന്നിവര്‍ ദുബായില്‍ ജോലി ചെയ്യുന്നു.

അല് വാസല്‍ ബ്ല ഡ് ഡൊണേഷന്‍ സെന്ററിലെ ബാവ സഹോദരീ ഭര്‍ത്താവാണ്‍. അറബ് മീഡിയയില്‍ ഗ്രാഫിക്ക് ഡിസൈനറായ സാജിദ് ജാമാതാവാണ്‍

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്