31 August 2008

കാശിഫ് മുഹമ്മദ് ഷാര്‍ജയില്‍ നിര്യാതനായി.

തൃശൂര്‍ പൈനൂര്‍ കന്നത്ത്പടിക്കല്‍ മുഹമ്മദ് ഇബ്രാഹിമിന്‍റെ മകന്‍ കാശിഫ് മുഹമ്മദ് ഷാര്‍ജയില്‍ നിര്യാതനായി. 28 വയസായിരുന്നു. ടര്‍ണര്‍ എന്ന കമ്പനിയില്‍ സിവില്‍ എഞ്ചിനീയറായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

0അഭിപ്രായങ്ങള്‍ (+/-)



27 August 2008

മുഹമ്മദ് ഇഖ്ബാല്‍

ദമാമില്‍ താമസ സ്ഥലത്ത് മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കാട്ടുപുതുശേരി പള്ളിക്കല്‍ മുസ്തഫകുഞ്ഞിന്‍റെ മകന്‍ മുഹമ്മദ് ഇഖ്ബാല്‍ ആണ് മരിച്ചത്. നിസ്റത്ത് ആണ് ഭാര്യ. രണ്ട് മക്കളുണ്ട്. 16 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തു വരികയാണ്.

0അഭിപ്രായങ്ങള്‍ (+/-)



26 August 2008

സി.എച്ച് ഹംസയുടെ മകന്‍ അബ്ദുല്‍ സലീം

ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. താമരശേരി കൊട്ടക്കോത്ത് കിളയില്‍ പരേതനായ സി.എച്ച് ഹംസയുടെ മകന്‍ അബ്ദുല്‍ സലീമാണ് മരിച്ചത്. 24 വയസായിരുന്നു. ദുബായിലെ ഒരു റസ്റ്റോറന്‍റില്‍ ഡെലിവറി ബോയ് ആയിരുന്നു. മോട്ടോര്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഫോര്‍വീലര്‍ ഇടിച്ചായിരുന്നു അപകടം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു.

അജ്മാന്‍ കരാമയിലെ ഒരു വില്ലയിലുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. കൊല്ലം ചിതറ സ്വദേശി സിദ്ധീഖ് എന്ന് വിളിക്കുന്ന സക്കീര്‍കുട്ടിയാണ് മരിച്ചത്.

27 വയസായിരുന്നു. ഇതോടെ ഈ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. എടപ്പാള്‍ സ്വദേശി തലമുണ്ട ആശാരിപുരക്കല്‍ മാധവന്‍ (58) പരപ്പനങ്ങാടി സ്വദേശികളായ കളംപറമ്പത്ത് പ്രമോദ് (26), തറയില്‍ സജീഷ് (27) എന്നിവര്‍ സംഭവ ദിവസം തന്നെ മരിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ താമസിക്കുന്ന വില്ലയ്ക്ക് തീപിടിച്ചത്. പൊള്ളലേറ്റ പരപ്പനങ്ങാടി സ്വദേശികളായ തത്തറക്കല്‍ മനോജ് കുമാര്‍, കോട്ടയില്‍ വീട്ടില്‍ നിഷാന്ത് എന്നിവര്‍ ആശുപത്രി വിട്ടു. അജ്മാനില്‍ ട്രേഡിംഗ് ബിസിനസ് നടത്തുകയായിരുന്നു സക്കീര്‍ കുട്ടി.

0അഭിപ്രായങ്ങള്‍ (+/-)



24 August 2008

നാരായണന്‍കുട്ടി മേനോന്‍

പാലക്കാട് സ്വദേശി നാരായണന്‍കുട്ടി മേനോന്‍ കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു. 50 വയസായിരുന്നു. മികച്ച സംഘാടകനായ നാരായണന്‍കുട്ടി മോനോന്‍ കുവൈറ്റ് മലയാളികള്‍ക്കിടയില്‍ കലാരംഗത്ത് സജീവ സാനിധ്യമായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



23 August 2008

വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു.

സൗദി അറേബ്യയിലെ ജിസാനില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു. കോട്ടയ്ക്കല്‍ വെന്നിയൂര്‍ സ്വദേശി മങ്കടവീട്ടില്‍ സൈനുദ്ദീന് ആണ് മരിച്ച മലയാളി. 36 വയസായിരുന്നു.

ഇദ്ദേഹം ഓടിച്ച കാര്‍ സൗദി പൗരന്‍റെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു, കൂടെയുണ്ടായിരുന്ന തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി രവീന്ദ്രനും അപകടത്തില്‍ മരിച്ചു.

ജിസാനിലെ കാനൂസ് ട്രാവല്‍സ് ബ്രാഞ്ച് മാനേജറാണ് സൈനുദ്ദീന്‍. മൃതദേഹം ജിസാനില്‍ മറവു ചെയ്യും. ഭാര്യയും രണ്ട് മക്കളുമുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



21 August 2008

ശൈഖ് സൗദ് സലീം ബഹ് വാന്‍ നിര്യാതനായി.

ഒമാനിലെ പ്രമുഖ വ്യവസായിയും സൗദ് ബഹ് വാന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ശൈഖ് സൗദ് സലീം ബഹ് വാന്‍ നിര്യാതനായി. 68 വയസായിരുന്നു. അസുഖത്തെ തുടര്‍ന്ന് പാരീസില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. യു.എ.ഇ, ഒമാന്‍ സര്‍ക്കാരില്‍ നിന്നും വിവിധ പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സൗദ് ബഹ് വാന്‍ ഗ്രൂപ്പ് കമ്പനിയില്‍ മലയാളികളടക്കം 10,000 ത്തിലധികം ജീവനക്കാരുണ്ട്. ഇന്ന് രാവിലെ പാരീസില്‍ നിന്ന് കൊണ്ടുവരുന്ന മൃതദേഹം ഉച്ചയോടെ അല്‍ അമീറത്ത് ഖബര്‍ സ്ഥാനില്‍ സംസ്ക്കരിക്കും.

0അഭിപ്രായങ്ങള്‍ (+/-)



20 August 2008

സൌദിയില്‍ വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു.

സൗദിയിലെ ഖമീഷ് മുഷൈത്തില്‍ മലയാളി ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു.

അല്‍ ശാഫി പാല്‍ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന കോട്ടയം ഏറ്റമാനൂര്‍ ജിജോ ജോസ് ഓടിച്ചിരുന്ന വാഹനമാണ് ജോലിക്കിടെ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്.

അപകടത്തില്‍ ജിജോയുടെ കൂടെയുണ്ടായിരുന്ന ബര്‍മക്കാരനും കാറിലുണ്ടായിരുന്ന സൗദി പൗരന്മാരായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. സാരമായ പരിക്കുകളോടെ ജിജോയെ ഖമീസ് മുഷൈത്തില്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



19 August 2008

ഇന്ന് എംബാമിംഗ്

ഷാര്‍ജയില്‍ നിര്യാതയായ കോട്ടയം വെള്ളുത്തുരുത്തി കുറുപ്പും ചേരില്‍ ജോര്‍ജ്ജ് ബാബുവിന്‍റെ ഭാര്യ വിധു മറിയം രാജന്‍റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി.

ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ദുബായ് അല്‍ മക്തൂം ആശുപത്രിയില്‍ എംബാമിംഗ് നടക്കും. സംസ്ക്കാരം 21 ന് പുതുപ്പള്ളി സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ദുബായ് റാഷിദ് ആശുപത്രിയില്‍ സീനിയര്‍ ഡയറ്റീഷ്യനായി ജോലി ചെയ്യുകയായിരുന്നു വിധു മറിയം രാജന്‍.

0അഭിപ്രായങ്ങള്‍ (+/-)



16 August 2008

താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു

മലയാളി യുവതി ഷാര്‍ജയിലെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു. ദുബായ് റാഷിദ് ആശുപത്രിയിലെ സീനിയര്‍ ഡയറ്റീഷ്യനായ കൊല്ലം കൊട്ടാരക്കര സ്വദേശി വിധു മറിയം ജോര്‍ജ്ജ് ആണ് മരിച്ചത്. 28 വയസായിരുന്നു.

കോട്ടയം കുഴിമറ്റം വെളുത്തുരുത്തി കുറുപ്പുഞ്ചേരില്‍ ജോര്‍ജ്ജ് കെ.ബാബുവിന്‍റെ ഭാര്യയാണ്. ഒരു വയസുള്ള കുഞ്ഞുണ്ട്. കൊട്ടാരക്കര വാളകം ബംഗ്ലാവില്‍ പുത്തന്‍വീട്ടില്‍ പരേതനായ രാജന്‍റേയും ജെസിയുടേയും മകളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

0അഭിപ്രായങ്ങള്‍ (+/-)



14 August 2008

പി. എം. ഹസ്സന്‍ ഹാജി

ഒരുമനയൂര്‍ വില്യംസ് നിവാസിയായ, പി.എം.ഹസ്സന്‍ ഹാജി(60) ഇന്നു ഉച്ചക്ക് നാട്ടില്‍ വെച്ചു മരണപ്പെട്ടു. ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു.




ഷാര്‍ജ റോള യില്‍ Orix Supermarket നടത്തിയിരുന്ന അദേഹം, മൂന്ന് വര്‍ഷത്തോളമായി നാട്ടിലായിരുന്നു.
മുന്‍പ് അബുദാബിയില്‍ ഡിഫന്‍സില്‍ ദീര്‍ഘ കാലം ജോലി ചെയ്തിരുന്നു. പള്ളത്ത് മംഗലത്ത് കുടുംബാംഗമാണു ഹസ്സന്‍ ഹാജി. ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ഹാഫിസ് അടക്കം 4 മക്കളുണ്ട്.




ഖബറടക്കം നാളെ, ചേര്‍ക്കല്‍ ബ്ലാങാട് ജുമാ മസ്ജിദ് ഖബര്‍സ്താനില്‍ നടക്കും.




- പി.എം . അബ്ദുല്‍ റഹിമാന്‍, അബു ദാബി

0അഭിപ്രായങ്ങള്‍ (+/-)



13 August 2008

മനാമ ലേബര്‍ ക്യാമ്പില്‍ വച്ച് മരിച്ചു



ഗുജറാത്തിലെ സൂററ്റ് സ്വദേശിയായ ദീരു ഭായ് പട്ടേല്‍ ഹൃദയസ്തംഭനം മൂലം ഇന്നലെ രാത്രി മനാമ ലേബര്‍ ക്യാമ്പില്‍ മരിച്ചു. 52 വയസ്സായിരുന്നു.


രാത്രി ഒമ്പതു മണിക്ക് നെഞ്ചുവേദനയെ തുടര്‍ന്ന് കൂടെ ഉണ്ടായിരുന്നവരോട് ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പറഞ്ഞെങ്കിലും വാഹന സൌകര്യങ്ങള്‍ ഉള്ള സ്ഥലത്തായിരുന്നില്ല കമ്പനിയുടെ ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. എന്നിരുന്നാലും കമ്പനിയിലെ സെക്യൂരിറ്റിയെ വിളിച്ച് വാഹനം ആവശ്യപ്പെട്ടെങ്കിലും അവരത് കാര്യമാക്കിയില്ലെന്ന് ആക്ഷേപമുണ്ട്. ഏകദേശം 2 മണിക്കൂറിന് ശേഷമാണ് ഹോസ്പിറ്റലില്‍ എത്തിക്കാന്‍ സാധിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഇരുപത് മിനുട്ടെങ്കിലും നേരത്തെ എത്തിയിരുന്നെങ്കിലും രക്ഷിക്കാമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്.


ബഹറൈനിലെ പ്രശസ്തമായ ഷാനാസ്സ് മിഡിലീസ്റ്റ് (Shaw Nass Middle East W.L.L) എന്ന കമ്പനിയിലെ എഞ്ചിനീയറിങ്ങി ഡിപ്പാര്‍ട്ട്മെന്റിലെ ജീവനക്കാരനായിരുന്നു. ഭാര്യയും മൂന്ന് മക്കളും നാട്ടിലാണ്. 13 വര്‍ഷക്കാലമായി ഇതേ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



11 August 2008

ജോയി മണവാളന്‍

ആലുവ ആലങ്ങാട് സ്വദേശി ജോയി മണവാളന്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. റോസമ്മയാണ് ഭാര്യ. മക്കള്‍ മനോജ് മണവാളന്‍, സന്തോഷ് മണവാളന്‍. സംസ്ക്കാരം നാളെ (ചൊവ്വ) ആലങ്ങാട് സെന്റ് മേരീസ് ചര്‍ച്ച് സെമിത്തേരിയില്‍ രാവിലെ 10.30ന് നടക്കും. ഇന്റെര്‍നാഷണല്‍ മലയാളി മാഗസിന്‍ മാനേജിംഗ് എഡിറ്റര്‍ മേരീസ് ജോര്‍ജ്ജിന്റെ സഹോദരീ ഭര്‍ത്താവാണ് ജോയി മണവാളന്‍.

0അഭിപ്രായങ്ങള്‍ (+/-)



നീര്‍ക്കുന്നം വാലംപറമ്പില്‍ അബ്ദുല്‍ സലാം

അല്‍ ഹസയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. ആലപ്പുഴ നീര്‍ക്കുന്നം വാലംപറമ്പില്‍ അബ്ദുല്‍ സലാമാണ് മരിച്ചത്. ദമാമില്‍ നിന്ന് അല്‍ഹസയിലേക്ക് ജോലി ആവശ്യാര്‍ത്ഥം പോകുമ്പോഴായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന രണ്ട് മലയാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് പെരുമണ്ണ സ്വദേശി അഹ് മദ് കോയ, തൃശൂര്‍ വണ്ടന്‍പള്ളി കുന്നത്ത് മുഹമ്മദ് ഷമീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അല്‍ഹസ കിംഗ് ഫഹദ് മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



അജ്മാനില്‍ കാണാതായ മലയാളി മരിച്ചതായി സ്ഥിരീകരിച്ചു.

അജ്മാനില്‍ നിന്ന് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കാണാതായ മലയാളി മരിച്ചതായി സ്ഥിരീകരിച്ചു. കണ്ണൂര്‍ താഴെത്തെരു സ്വദേശി വല്ലത്ത് മുഹമ്മദ് നിസാറാണ് മരിച്ചത്. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. വിസിറ്റ് വിസയില്‍ എത്തിയ ഈ 42 കാരനെ മൃതദേഹം അജ്മാന്‍ ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍ ബന്ധുക്കള്‍ കണ്ടെത്തുകയായിരുന്നു. അജ്മാന്‍ കോര്‍ണീഷിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കഴിഞ്ഞ ജൂണ്‍ 11 ന് പോലീസ് കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



10 August 2008

കണ്ണൂര്‍ മണ്ടൂര്‍ സ്വദേശി ഇ.പി ഷംസുദ്ദീന്‍

അലൈനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കണ്ണൂര്‍ മണ്ടൂര്‍ സ്വദേശി ഇ.പി ഷംസുദ്ദീന്‍ ആണ് മരിച്ചത്. 32 വയസായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഡ്യൂട്ടി കഴി‍ഞ്ഞ് തിരിച്ചു പോകുമ്പോള്‍ ഓടിച്ചിരുന്ന കാര്‍ ഇലക്ടിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടം. മന്‍സൂറയാണ് ഭാര്യ. ഷഹ്സൂറ, ഷാറു എന്നിവര്‍ മക്കളാണ്. അലൈനിലെ അഡ് നോക് കമ്പനി ജീവനക്കാരനാണ്.

0അഭിപ്രായങ്ങള്‍ (+/-)



07 August 2008

അരുണ്‍ കുര്യാക്കോസ്

രണ്ടാഴ്ച മുന്‍പ് അജ്മാനില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി മരിച്ചു. അരുണ്‍ കുര്യാക്കോസാണ് മരിച്ചത്. 23 വയസ്സായിരുന്നു. അജ്മാന്‍ ഓള്‍ഡ് സനയ്യാ ഏര്യയില്‍ റോഡ് മുറിച്ചു കടക്കവേ ടാക്സി ഇടിച്ച അരുണ്‍കുമാര്‍ അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഒന്നര വര്‍ഷം മുന്‍പ് യു.എ.ഇ യിലെത്തിയ അരുണ്‍ അല്‍ ഫഹദ് ഇലക്ട്രോ മെക്കാനിക്കല്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



06 August 2008

രാജഗോപാല കൃഷ്ണപിള്ള

ദമാമില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ആയൂര്‍ എസ്.ആര്‍ ഭവനില്‍ രാജഗോപാല കൃഷ്ണപിള്ളയാണ് മരിച്ചത്. സുശീലയാണ് ഭാര്യ. രാജേഷ്, രാജീവ്എന്നിവരാണ് മക്കള്‍. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹം സൗദി അറേബ്യയില്‍ എത്തിയത്.

0അഭിപ്രായങ്ങള്‍ (+/-)



05 August 2008

റിട്ടയേര്‍ഡ് സുബേദാര്‍ മേജര്‍ പി.ജി. ടൈറ്റസ്

മല്ലശ്ശേരി വാഴമുട്ടം ഈസ്റ്റ് പുതുപ്പറമ്പില്‍ തെക്കേതില്‍ റിട്ടയേര്‍ഡ് സുബേദാര്‍ മേജര്‍ പി.ജി. ടൈറ്റസ് നിര്യാതനായി.

78 വയസായിരുന്നു. സംസ്ക്കാരം നാളെ ഒരു മണിയ്ക്ക് വാഴമുട്ടം പി.എം.ജി സെമിത്തേരിയില്‍ നടക്കും

അലൈന്‍ ഇന്റെര്‍ കോണ്ടിനെന്റല്‍ ഹോട്ടല്‍ സീനിയര്‍ മാനേജര്‍ ജോസ് മല്ലശ്ശേരി, എന്ന ജോര്‍ജ്ജ് ടൈറ്റസ് ഉള്‍പ്പടെ 5 മക്കളുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



04 August 2008

കുവൈറ്റില്‍ നിര്യാതയായി.

കുവൈറ്റ് വര്‍ബ ഇന്‍ഷൂറന്‍സ് കമ്പനി എക്സികുട്ടീവ് കണ്‍സല്‍റ്റന്‍റ് കൃഷ്ണമൂര്‍ത്തിയുടെ ഭാര്യ തങ്കം കുവൈറ്റില്‍ നിര്യാതയായി. 69 വയസായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്.

0അഭിപ്രായങ്ങള്‍ (+/-)



03 August 2008

ഡോ.എന്‍.ക്യഷപ്പിള്ള ലണ്ടനില്‍ വച്ച് നിര്യാതനായി.

ഷാരജ ,ആല്‍ഫ മെഡിക്കല്‍ സെന്റിന്റെ പാര്‍ടണറും, മെഡിക്കല്‍ ഡയറകടറും റേഡിയോളജിസ്റ്റുമായിരുന്ന ഡോ.എന്‍.ക്യഷപ്പിള്ള ലണ്ടനില്‍ വച്ച് നിര്യാതനായി.
64 വയസ്സായിരുന്നു.

ഹ്യദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം.

ത്യശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ ആര്‍.എം.ഒ ആയും തിരുവന്തപുരം ജനറല്‍ ആശുപത്രിയില്‍ റേഡിയോളജിസ്റ്റായും പ്രവര്‍ത്തിച്ചിരുന്നു

തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശിയാണ്‍. ഗെനക്കോളജിസ്റ്റായ ഡോ.ല്‍ക്ഷ്മിയാണ്‍ ഭാര്യ് .

മകന്‍ ഡോ.ആനന്ദ് മകള്‍ അശ്വതി എന്നിവര്‍ ലണ്ടനില്‍ ജോലി ചെയ്യുന്നു

0അഭിപ്രായങ്ങള്‍ (+/-)



മലയാളി ഗാരേജ് ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു.

ബസിറങ്ങി താമസ സ്ഥലത്തേക്ക് നടന്നുപോകവേ മലയാളി ഗാരേജ് ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. തൃശൂര്‍ ഗുരുവായൂര്‍ മമ്മിയൂര്‍ പരേതനായ വാരിയത്ത് ശങ്കുവിന്‍റെ മകന്‍ വേലായുധനാണ് മരിച്ചത്. 46 വയസായിരുന്നു. 10 വര്‍ഷത്തിലധികമായി യു.എ.ഇയിലുള്ള ഇദ്ദേഹം ഖിസൈസിലെ ഡല്‍മ ഗ്യാരേജിലെ ജീവനക്കാരനായിരുന്നു. സുമയാണ് ഭാര്യ. സുവേണി, സുവന്യ, വിഷ്ണു എന്നിവരാണ് മക്കള്‍.

0അഭിപ്രായങ്ങള്‍ (+/-)



നിമില്‍ദാസിന്റെ മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോയി

ഹൃദയാഘാതം മൂലം മലയാളി അബുദാബിയില്‍ നിര്യാതനായി. തിരുവനന്തപുരം ചിറയിന്‍കീഴ്, ആനത്തലവട്ടം ബീന നിവാസില്‍ നിമില്‍ ദാസ് ആണ് മരിച്ചത്. 31 വയസ്സായിരുന്നു. അബുദാബി അല്‍ ഹമീദ് ഗ്രൂപ്പില്‍ ജീവനക്കാരനാണ്. പ്രിയാ ദാസാണ് ഭാര്യ. നിത്യ, നയന എന്നിവരാണ് മക്കള്‍. മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോയി

0അഭിപ്രായങ്ങള്‍ (+/-)



02 August 2008

ഖബറടക്കി

സൗദിയിലെ വാദി ദവാസീറില്‍ വാഹനമിടിച്ച് മരിച്ച പുനലൂര്‍ മണിയാര്‍ മരോട്ടിത്തടം അഷറഫ് സൈനുദ്ദീന്‍റെ മൃതദേഹം ഖബറടക്കി. നുവൈമ മുത്തയിഫ് മസ്ജിദില്‍ നടന്ന ജനാസ നമസ്ക്കാരത്തിന് ശേഷം നുസ് വ ഖബര്‍ സ്ഥാനിലാണ് മൃതദേഹം ഖബറടക്കിയത്. റോഡു മുറിച്ച് കടക്കുമ്പോള്‍ വാഹനമിടിച്ചാണ് ഇദ്ദേഹം മരിച്ചത്. 37 വയസായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



ചികിത്സയിലായിരുന്ന മലയാളി മരിച്ചു.

വാഹനാപകടത്തില്‍ പരിക്കേറ്റ് അബുദാബി മഫ്റഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മാട്ടൂല്‍ സെന്‍ട്രല്‍ കുഞ്ഞഹമ്മദ് ഹാജിയുടെ മകന്‍ കെ.ടി റഫീഖാണ് മരിച്ചത്. 33 വയസായിരുന്നു. റഫീഖ് സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിച്ചാണ് അപകടമുണ്ടായത്. സയ്യിദയാണ് ഭാര്യ. ഫാത്തിമ ഏക മകളാണ്. ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ്മാനായിരുന്നു റഫീഖ്.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്